ആ​ൻ​സി; ക​ണ്ണൂ​രി​െൻറ ഫാ​ൻ​സി

23:21 PM
19/11/2019
ancy

സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ൽ അ​പൂ​ര്‍വ റെ​ക്കോ​ഡു​മാ​യാ​ണ് ആ​ന്‍സി സോ​ജ​ന്‍ ക​ണ്ണൂ​രി​ല്‍നി​ന്ന് മ​ട​ങ്ങു​ന്ന​ത്. പ​ങ്കെ​ടു​ത്ത മൂ​ന്നി​ന​ങ്ങ​ളി​ലും റെ​ക്കോ​ഡോ​ടെ സ്വ​ര്‍ണം നേ​ടി​യാ​ണ് അ​വ​സാ​ന സ്കൂ​ള്‍ മീ​റ്റി​ല്‍നി​ന്ന് ആ​ന്‍സി​യു​ടെ മ​ട​ക്കം. 15 പോ​യ​ൻ​റു​മാ​യി സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളി​ല്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍കൂ​ടി​യാ​ണ് നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്.​എ​സ്.​എ​സ് താ​രം. ക​ഴി​ഞ്ഞ​വ​ര്‍ഷം സ്പ്രി​ൻ​റി​ല്‍ ഡ​ബി​ൾ നേ​ടി​യ ആ​ന്‍സി ഇ​ത്ത​വ​ണ ലോ​ങ്ജം​പി​ലും ത​ക​ര്‍ത്തു. ലോ​ങ്ജം​പി​ല്‍ 6.24 മീ​റ്റ​ര്‍ ചാ​ടി ഗം​ഭീ​ര​പ്ര​ക​ട​ന​മാ​യി​രു​ന്നു ആ​ന്‍സി​യു​ടേ​ത്. 100 മീ​റ്റ​റി​ല്‍ പി.​ടി. ഉ​ഷ​യു​ടെ ശി​ഷ്യ ജി​സ്ന മാ​ത്യു​വി​​െൻറ റെ​ക്കോ​ഡാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ന്‍സി മ​റി​ക​ട​ന്ന​ത്. 

അ​വ​സാ​ന​ദി​നം 200 മീ​റ്റ​റി​ല്‍ ഈ ​താ​ര​ത്തി​​െൻറ വേ​ഗ​ത​ക്ക് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത് ജി​സ്ന​യു​ടെ റെ​ക്കോ​ഡാ​ണ്. 200 മീ​റ്റ​റി​ല്‍ 24.53 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്തു. 2015ല്‍ ​ഉ​ഷ സ്കൂ​ളി​​െൻറ ജി​സ്ന മാ​ത്യു ഓ​ടി​യ​ത്തെി​യ 24.76 സെ​ക്ക​ന്‍ഡാ​ണ് ആ​ന്‍സി തി​രു​ത്തി​യ​ത്. ദേ​ശീ​യ ജൂ​നി​യ​ര്‍ മീ​റ്റി​നി​ടെ പ​രി​ക്കു​പ​റ്റി​യ ആ​ന്‍സി പൂ​ര്‍ണ​മാ​യി ഭേ​ദ​മാ​കാ​തെ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷ​വും പ​രി​ക്കി​നെ അ​തി​ജീ​വി​ച്ചാ​യി​രു​ന്നു ആ​ന്‍സി മി​ന്നി​യ​ത്. സ​ബ്ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളി​ല്‍ വ്യ​ക്തി​ഗ​ത ജേ​താ​വാ​യ ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ന​ല്‍ എ​ച്ച്.​എ​സ്.​എ​സി​​െൻറ മ​ണി​പ്പൂ​രി​താ​രം വാ​ങ് മ​യൂം​മു​കാ​റ​മും (100, 80 ഹ​ര്‍ഡി​ല്‍, ലോ​ങ്ജം​പ്) ജൂ​നി​യ​റി​ല്‍ എ​സ്. അ​ക്ഷ​യും (400, 800, 400 ഹ​ര്‍ഡ്ല്‍സ്), മീ​റ്റി​ല്‍ ട്രി​പ്പി​ള്‍ സ്വ​ര്‍ണം കു​റി​ച്ചു.

Loading...
COMMENTS