ഫൈനൽ ദിനത്തിൽ ഒാൾ സ്റ്റാർ വനിത വോളി
text_fieldsകോഴിക്കോട്: പ്രോ വോളി ലീഗിെൻറ ൈഫനൽ ദിനമായ ഫെബ്രുവരി 22ന് ചെന്നൈയിൽ ഇന്ത്യയില െ മികച്ച വനിത താരങ്ങൾ രണ്ടു ടീമുകളിലായി ഏറ്റുമുട്ടുന്നു. ജവഹർലാൽ നെഹ്റു ഇൻഡോ ർ സ്റ്റേഡിയത്തിൽ ടീം ബ്ലൂവും ടീം യെലോയുമാണ് കളിക്കുക. ഇരുടീമുകളെയും മലയാളി താര ങ്ങളാണ് നയിക്കുന്നതെന്ന് പ്രോ വോളി ലീഗ് സി.ഇ.ഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. റെയിൽവേയുടെ െസറ്റർ ടെറിൻ ആൻറണിയാണ് ടീം ബ്ലൂ ക്യാപ്റ്റൻ. െക.എസ്.ഇ.ബി െസറ്റർ കെ.എസ്. ജിനിയാണ് യെലോ ടീം ക്യാപ്റ്റൻ.
പ്രോ വോളി ലീഗിലെ കമേൻററ്ററും അമേരിക്കൻ താരവുമായ അലക്സ ചിത്ര സ്േട്രഞ്ച് ടീം ബ്ലൂവിലും സ്ലൊവീനിയയുടെ മറീന വെൻറനോവ യെലോ ടീമിലും ജഴ്സിയണിയും. 15 പോയൻറ് വീതം ബെസ്റ്റ്-ഒാഫ് ത്രീ സമ്പ്രദായത്തിലാകും മത്സരങ്ങൾ. പ്രോ വോളിയിലെ സൂപ്പർ പോയൻറും സൂപ്പർ സർവും ഇൗ കളിക്കും ബാധകമാകും.
ടീം ബ്ലൂ: ക്യാപ്റ്റൻ-ടെറിൻ ആൻറണി, എം.എസ്. പൂർണിമ (റെയിൽവേ), അലക്സ ചിത്ര സ്േട്രഞ്ച് (അമേരിക്ക), കെ.പി. അനുശ്രീ, എസ്. സൂര്യ, എസ്. രേഖ, എം. ശ്രുതി, അശ്വതി രവീന്ദ്രൻ (കേരളം). കോച്ച്: ആർ.പി. ടെയ്ലർ.
യെലോ ടീം: ക്യാപ്റ്റൻ-െക.എസ്. ജിനി, അഞ്ജു ബാലകൃഷ്ണൻ (കേരളം), മിനിമോൾ അബ്രഹാം, അനുശ്രീ ഘോഷ്, നിർമൽ (റെയിൽവേ), മറീന വെൻറനോവ (സ്ലൊവീനിയ), സുഖ്വീർ കൗർ (രാജസ്ഥാൻ), അനന്യ ദാസ് (പശ്ചിമബംഗാൾ). കോച്ച്: വൈശാലി പദ്രെ.
