അക്ഷരവീട്ടി​െല കുഞ്ഞതിഥിക്ക്​ അഫ്ഷാ​െൻറ പൊൻമുത്തം

22:30 PM
17/11/2019
afshan
മുഹമ്മദ് അഫ്ഷാനും ഉമ്മ ഷുൈഹബയും സഹോദരിയുടെ കുഞ്ഞിനൊപ്പം

ക​ണ്ണൂ​ർ: മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലെ ചു​വ​പ്പ​ൻ ട്രാ​ക്കി​ൽ​നി​ന്ന്​ സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ സ്വ​ർ​ണം റാ​ഞ്ചി​യെ​ടു​ത്ത് മു​ഹ​മ്മ​ദ് അ​ഫ്ഷാ​ൻ കൈ​യ​ടി​ക​ൾ​ക്കു​പോ​ലും കാ​തോ​ർ​ക്കാ​തെ ഓ​ടി​പ്പോ​യ​ത്​ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​യി​രു​ന്നു. മാ​ധ്യ​മം അ​ക്ഷ​ര​വീ​ടി​ന്​ അ​ർ​ഹ​നാ​യ അ​ഫ്ഷാ​നെ കാ​ത്ത് ആ​ശു​പ​ത്രി​യി​ൽ ഒ​രു കു​ഞ്ഞ് അ​തി​ഥി​യു​ണ്ടാ​യി​രു​ന്നു. അ​ഫ്ഷാ​െൻറ ഏ​ക സ​ഹോ​ദ​രി ഷാ​നി​ബ ജ​ന്മം ന​ൽ​കി​യ പെ​ൺ​കു​ഞ്ഞ്.

ത​​െൻറ കു​ടും​ബ​ത്തി​ലേ​ക്ക് വ​ന്ന പു​തി​യ അ​തി​ഥി​യു​ടെ നെ​റു​ക​യി​ൽ പൊ​ന്ന​ണി​ഞ്ഞ മു​ത്തം ചാ​ർ​ത്തി​യാ​ണ്​ അ​ഫ്​​ഷാ​ൻ വി​ജ​യാ​ഘോ​ഷം പ​ങ്കി​ട്ട​ത്.  സം​സ്ഥാ​ന കാ​യി​ക​മേ​ള തു​ട​ങ്ങു​ന്ന​തി​നു ത​ലേ​ദി​വ​സ​മാ​യി​രു​ന്നു കു​ഞ്ഞു പി​റ​ന്ന​ത്. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ഞ്ഞി​നെ കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ​തി​ഥേ​യ​രാ​യ ക​ണ്ണൂ​രി​െൻറ അ​ക്കൗ​ണ്ടി​ൽ വ​ന്ന ആ​ദ്യ സ്വ​ർ​ണം കു​ഞ്ഞി​ന് സ​മ​ർ​പ്പി​ച്ചാ​ണ് കൊ​ച്ചു​പ​രി​ഭ​വ​ങ്ങ​ൾ മ​റ​ന്ന​ത്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ  22:07.16 മി​നി​റ്റി​ലാ​ണ് ക​ണ്ണൂ​ർ വാ​രം എ​ള​യാ​വൂ​ർ സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഈ ​പ്ല​സ്ടു വി​ദ്യാ​ർ​ഥി സ്വ​ർ​ണം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന മീ​റ്റി​ലും അ​ഫ്ഷാ​നാ​യി​രു​ന്നു സ്വ​ർ​ണം. ന​ട​ത്ത​ത്തി​ൽ പു​തു​പ്ര​തീ​ക്ഷ​യാ​യി ഉ​യ​ർ​ന്ന അ​ഫ്ഷാ​ൻ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സം. കാ​യി​ക മേ​ഖ​ല​യി​ൽ ഉ​ദി​ച്ചു​യ​രു​ന്ന താ​ര​ത്തി​നു​ള്ള സ​മ്മാ​ന​മാ​യാ​ണ് മാ​ധ്യ​മം അ​ക്ഷ​ര​വീ​ട് ഒ​രു​ക്കു​ന്ന​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ത്ത​ത്തി​ലെ​ത്തി പ​ട​വു​ക​ൾ ഏ​റെ ക​യ​റി​യ ക​ഥ​യാ​ണ് അ​ഫ്ഷാേ​ൻ​റ​ത്. ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കുേ​മ്പാ​ഴാ​ണ് ഓ​ട്ടം നി​ർ​ത്തി ന​ട​ത്തം തു​ട​ങ്ങു​ന്ന​ത്. എ​സ്. സ​ലീ​മി​െൻറ​യും എം. ​ഷു​ഹൈ​ബ​യു​ടെ​യും മ​ക​നാ​ണ്. 5000 മീ​റ്റ​റി​ൽ പാ​ല​ക്കാ​ട് പ​റ​ളി സ്കൂ​ളി​ലെ യു. ​മി​ഥു​ൻ കൃ​ഷ്ണ 22:10.62 മി​നി​റ്റി​ൽ വെ​ള്ളി​യും എ​റ​ണാ​കു​ളം മാ​തി​ര​പ്പ​ള്ളി ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ലെ എ.​പി. അ​ശ്വി​ൻ ശ​ങ്ക​ർ വെ​ങ്ക​ല​വും  സ്വ​ന്ത​മാ​ക്കി.

Loading...
COMMENTS