Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഷൂട്ടിങ്​ ലോകകപ്പ്​:...

ഷൂട്ടിങ്​ ലോകകപ്പ്​: അഭിഷേക്​ വർമ​ ഒളിമ്പിക്​സിന്

text_fields
bookmark_border
ഷൂട്ടിങ്​ ലോകകപ്പ്​: അഭിഷേക്​ വർമ​ ഒളിമ്പിക്​സിന്
cancel

ബെ​യ്​​ജി​ങ്​: ഷൂ​ട്ടി​ങ്​ ലോ​ക​ക​പ്പി​ൽ 10 മീ​റ്റ​ർ എ​യ​ർ പി​സ്​​റ്റ​ളി​ൽ സ്വ​ർ​ണം വെ​ടി​വെ​ച്ചി​ട്ട അ​ഭി ​ഷേ​ക്​ വ​ർ​മ ഒ​ളി​മ്പി​ക്​ ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി. ഇ​തോ​െ​ട ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ ന േ​ട്ടം മൂ​ന്നാ​യി. ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത നേ​ടി​യ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം ഷൂ​ട്ട​റാ​ണ്​ അ​ഭി​ഷേ​ക്. 242.7 പോ​യ​ൻ​റു​മാ​യാ​ണ്​ അ​ഭി​ഷേ​കി​​െൻറ മി​ക​ച്ച പ്ര​ക​ട​നം.

റ​ഷ്യ​യു​ടെ ആ​ര്‍തെം ചെ​ര്‍ണോ​സോ​വ് (240.4 പോ​യ​ൻ​റ്) വെ​ള്ളി​യും കൊ​റി​യ​യു​ടെ സെ​ങ്‌​വോ ഹാ​ൻ (220.0 പോ​യ​ൻ​റ്) വെ​ങ്ക​ല​വും നേ​ടി. ഇ​തേ ഇ​ന​ത്തി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ വെ​ങ്ക​ല​മെ​ഡ​ല്‍ ജേ​താ​വ് കൂ​ടി​യാ​ണ് ഇ​ന്ത്യ​ൻ താ​രം.

നേ​ര​േ​ത്ത, മ​നു ഭാ​ക​റും സൗ​ര​ഭ് ചൗ​ധ​രി​യും ചേ​ര്‍ന്ന സ​ഖ്യം മി​ക്‌​സ​ഡ് ഡ​ബ്​​ള്‍സി​ല്‍ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്​​റ്റ​ള്‍ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ നേ​ട്ടം. അ​ഞ്ജും മു​ദ്ഗി​ല്‍, ദി​വ്യാ​ൻ​ഷ് സി​ങ് സ​ഖ്യം 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫ്​​ള്‍ വി​ഭാ​ഗ​ത്തി​ലും സ്വ​ര്‍ണം നേ​ടി. അ​ഞ്​​ജും മു​ദ്​​ഗി​ൽ, അ​പൂ​ർ​വി ച​ന്ദേ​ല (വ​നി​ത​ക​ളു​ടെ 10 മീ. ​എ​യ​ർ റൈ​ഫ്​​ൾ), സൗ​ര​ഭ്​ ചൗ​ധ​രി (പു​രു​ഷ​ന്മാ​രു​ടെ 10 മീ. ​എ​യ​ർ പി​സ്​​റ്റ​ൾ), ദി​വ്യാ​ൻ​ഷ്​ സി​ങ്​ (10 മീ​റ്റ​ർ എ​യ​ർ റൈ​ഫ്​​ൾ) എ​ന്നി​വ​രാ​ണ്​ നേ​ര​ത്തേ ഒ​ളി​മ്പി​ക്​ യോ​ഗ്യ​ത നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsAbhishek VermaOlympicAir PistolIndia News
News Summary - Abhishek Verma Wins Gold In 10m Air Pistol, Secures Olympic Quota For India- Sports news
Next Story