സ്മാഷിനോട് വിട; അഭിരാമിക്ക് ലോങ് ജംപിൽ സ്വർണനേട്ടം
text_fieldsവോളിബാൾ കോർട്ടിലെ തകർപ്പൻ സ്മാഷുകളോട് വിടപറഞ്ഞ് ലോങ് ജംപ് പിറ്റിലേക്കിറങ് ങിയ എം.വി. അഭിരാമിക്ക് അഭിമാന ജയം. ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപിലാണ് സ്വർണ നേട്ട ത്തോടെ അഭിരാമി മികവുകാത്തത്. കോഴിക്കോട് പുല്ലൂരാമ്പാറ സെൻറ് ജോസഫ്സ് എച്ച്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഇൗ മിടുക്കി. സബ്ജൂനിയർ തലത്തിൽ സംസ്ഥാന സ്കൂൾ വോളിബാൾ ടീമിൽ അംഗമായിരുന്ന അഭിരാമി 5.52 മീറ്റർ ചാടിയാണ് മുന്നിലെത്തിയത്.
ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. വോളിബാൾ കോർട്ടിലെ മികച്ച അറ്റാക്കറായി തിളങ്ങിയെങ്കിലും അത്ലറ്റിക്സിലാണ് തെൻറ ഭാവിയെന്ന് കണ്ടതോടെയാണ് കോർട്ട് വിടുന്നത്. ലോങ് ജംപിൽ ഭാവിയുള്ള താരമാണെന്ന കോച്ച് ടോമി ചെറിയാെൻറ വിശ്വാസത്തെ പിന്തുണക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ സ്കൂൾ അത്ലറ്റിക് മീറ്റിലേത്. ആദ്യമായി പെങ്കടുത്ത മീറ്റിൽ തന്നെ വെള്ളി നേടി. പയമ്പ്ര സ്വദേശി ബാലകൃഷ്ണെൻറയും ബിന്ദുവിെൻറയും മകളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
