Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യന്‍ ചാലഞ്ച് ബാസ്കറ്; ചൈനയെ അട്ടിമറിച്ച് ഇന്ത്യ
text_fieldsbookmark_border
തെഹ്റാന്‍: ഫിബ ഏഷ്യന്‍ ചാലഞ്ച് ബാസ്കറ്റ്ബാളില്‍ ഇന്ത്യക്ക് അട്ടിമറി ജയം. ഏഷ്യയിലെ ഒന്നാം നമ്പറായ ചൈനയെ 70-64 സ്കോറിന് കീഴടക്കി പുരുഷ ടീം ക്വാര്‍ട്ടര്‍ സാധ്യത ശക്തമാക്കി. ഗ്രൂപ് ‘ഇ’യില്‍ അവസാന സ്ഥാനക്കാരായ കസാഖ്സ്താനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ലോക റാങ്കിങ്ങില്‍ 14ാം സ്ഥാനക്കാരായ ചൈനയെ വീഴ്ത്തുന്നത്.
Next Story
