സംസ്ഥാന ഇന്‍റര്‍ ക്ളബ് അത്ലറ്റിക് മീറ്റ് തിരുവനന്തപുരം സായി മുന്നില്‍
text_fieldsകൊച്ചി: സംസ്ഥാന ഇന്‍റര്‍ ക്ളബ് അത്ലറ്റിക് മീറ്റ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 14 മീറ്റ് റെക്കോഡുകള്‍ പിറന്ന ആദ്യദിനം 85 പോയന്‍റുമായി തിരുവനന്തപുരം സായിയാണ് മുന്നില്‍. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും അവര്‍ നേടി. നാല് സ്വര്‍ണമടക്കം 71 പോയന്‍േറാടെ കോതമംഗലം എം.എ അത്ലറ്റിക് അക്കാദമി രണ്ടാം സ്ഥാനത്തുണ്ട്. 70 പോയന്‍റുള്ള പാലാ അല്‍ഫോന്‍സ കോളജാണ് മൂന്നാമത്. ചങ്ങനാശേരി അസംപ്ഷന്‍ കോളജ് നാലാം സ്ഥാനത്തും (63), പാലക്കാട് പറളി എച്ച്.എസ്.എസ് (62) അഞ്ചാം സ്ഥാനത്തുമാണ്. നാലുവീതം സ്വര്‍ണം നേടി പാലാ അല്‍ഫോന്‍സ കോളജ്, പാലക്കാട് കല്ലടി സ്കൂളുകള്‍ എം.എ അക്കാദമിക്കൊപ്പമുണ്ട്. കോതമംഗലം എം.എ അത്ലറ്റിക് അക്കാദമിയുടെ നീതു മാത്യു 11.70 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്ത് 100 മീറ്ററില്‍ മീറ്റ് റെക്കോഡ് സ്വന്തമാക്കി. പുരുഷവിഭാഗം 100 മീറ്ററില്‍ സ്വര്‍ണം നേടിയ കോതമംഗലം എം.എ അക്കാദമിയുടെതന്നെ അനുരൂപ് ജോണ്‍ നിലവിലെ റെക്കോഡിനൊപ്പമത്തെി. 10.60 സെക്കന്‍ഡിലായിരുന്നു ഫിനീഷിങ്.
അണ്ടര്‍-16 പെണ്‍കുട്ടികളുടെ ഹൈജംപില്‍ എറണാകുളം നവദര്‍ശന്‍ അക്കാദമിയുടെ ഗായത്രി ശിവകുമാര്‍ (1.66), ഡിസ്കസ് ത്രോയില്‍ നാട്ടിക സര്‍ക്കാര്‍ ഫിഷറീസ് സ്കൂളിലെ അതുല്യ പി.എ. (32.99), അണ്ടര്‍-18 പെണ്‍കുട്ടികളുടെ ഹൈജംപില്‍ പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ ജിഷ്ന (1.67), ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യു (12.80), 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ പാലാ അല്‍ഫോന്‍സ കോളജിന്‍െറ നിബിയ ജോസഫ് (7:49), വനിതകളുടെ 5000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിന്‍െറ പി.യു. ചിത്ര (17:41), ഹാമര്‍ത്രോയില്‍ ആതിര മുരളീധരന്‍ (47.47), 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ പാലാ അല്‍ഫോന്‍സ കോളജിന്‍െറ എയ്ഞ്ചല്‍ ജയിംസ് (11:31.90) എന്നിവര്‍ പുതിയ റെക്കോഡുകള്‍ക്ക് ഉടമകളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
