ഉത്തരമേഖല സ്കൂള്‍ ഗെയിംസ് 15ന് കണ്ണൂരില്‍ തുടങ്ങും
text_fieldsകണ്ണൂര്‍: സംസ്ഥാന സ്കൂള്‍ നോര്‍ത് സോണ്‍ ഗെയിംസ് മത്സരങ്ങളും ദേശീയ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമുകളുടെ ഫൈനല്‍ സെലക്ഷനും ഒക്ടോബര്‍ 15 മുതല്‍ 18 വരെ കണ്ണൂരിലെ വിവിധ വേദികളില്‍ നടക്കും. പരിപാടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് മേയര്‍ ഇ.പി. ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നും നാലായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. അണ്ടര്‍ 17, അണ്ടര്‍ 19 ആണ്‍, പെണ്‍ വിഭാഗങ്ങളിലായാണ് മത്സരം. ഫുട്ബാള്‍ മത്സരങ്ങള്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയം, ക്രിക്കറ്റ് മട്ടന്നൂര്‍ എച്ച.എസ്.എസ് ഗ്രൗണ്ട്, കോണോര്‍ വയല്‍, ബാസ്കറ്റ്ബാള്‍, വോളിബാള്‍ മത്സരങ്ങള്‍ കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂള്‍, കബഡി, ഹാന്‍ഡ്ബാള്‍, ഖോഖോ, ബാള്‍ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ പൊലീസ് മൈതാനം, ടേബ്ള്‍ ടെന്നിസ്, ബാഡ്മിന്‍റണ്‍ മത്സരം മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, ടെന്നിസ് എസ്.പി.സി.എക്ക് സമീപത്തെ ടെന്നിസ് കോര്‍ട്ട് എന്നിവിടങ്ങളില്‍ നടക്കും.