Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ യൂത്ത് അത് ലറ്റിക് മീറ്റ്: കേരളത്തിന് ആദ്യ സ്വർണം

text_fields
bookmark_border
ദേശീയ യൂത്ത് അത് ലറ്റിക് മീറ്റ്: കേരളത്തിന് ആദ്യ സ്വർണം
cancel
camera_alt?????? ?????

തേഞ്ഞിപ്പലം: 13ാമത് ദേശീയ യൂത്ത് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണം. പെൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ കേരളത്തിന്‍റെ അനുമോൾ തമ്പിയാണ് സ്വർണം നേടിയത്. ഹൈ ജംപിൽ തിരുവനന്തപുരം സ്വദേശി ആരോമൽ ടി വെള്ളി നേടി. സായി താരമായ ആരോമൽ 1.94 മീറ്ററാണ് ചാടിയത്. ഈ ഇനത്തിൽ ഹരിയാന താരമായ ഗുർജീത് സിങ് സ്വർണം നേടി.

ആൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ തമിഴ്നാടിന്‍റെ ബഹാദൂർ പട്ടേൽ സ്വർണം നേടി. ഈ ഇനത്തിൽ മത്സരിച്ച കേരളത്തിന്‍റെ പി.എൻ അജിത്ത് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മീറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 4.30ന് നടക്കും. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ദേശീയ യൂത്ത് അത് ലറ്റിക് മീറ്റിൽ കേരളം 156 പോയിന്‍റ് നേടിയിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story