Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടാം ഗ്രാന്‍പ്രീ അത്ലറ്റിക്സ് റിയോ ടിക്കറ്റിന് മറ്റൊരവസരം
text_fieldsbookmark_border
പട്യാല: റിയോ ഒളിമ്പിക്സ് യോഗ്യത ലക്ഷ്യമിട്ട് താരങ്ങള്ക്കിന്ന് രണ്ടാം ഗ്രാന്‍പ്രീ അത്ലറ്റിക്സ്. പട്യാലയിലെ എന്‍.ഐ.എസ് സ്റ്റേഡിയത്തിലാണ് ഏകദിന അത്ലറ്റിക്സ് അരങ്ങേറുന്നത്. ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് നൂറു മീറ്ററില്‍ സെക്കന്‍ഡിന്‍െറ നൂറിലൊരംശത്തിന് ഒളിമ്പിക് യോഗ്യത നഷ്ടമായ ഒഡിഷയുടെ ദ്യുതി ചന്ദ് പ്രതീക്ഷയോടെയാണ് ഇന്നിറങ്ങുന്നത്. പുരുഷന്മാരുടെ 400 മീറ്ററില്‍ ആരോക്യ രാജീവും വനിതകളില്‍ മലയാളി താരം അനില്‍ഡ തോമസും മറ്റൊരു മികച്ച പ്രകടനത്തിലൂടെ റിയോയിലേക്ക് ടിക്കറ്റ് നേടാനുള്ള പ്രയത്നത്തിലാണ്. കഴിഞ്ഞ ആഴ്ച സമാപിച്ച ഫെഡറേഷന് കപ്പില്‍ സുധാ സിങ് മാത്രമാണ് ഒളിമ്പിക് യോഗ്യത നേടിയത്.
Next Story
