Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോച്ചെ ടൂര്‍ണമെന്റ്: തൃശൂരിനും കോട്ടയത്തിനും കിരീടം
text_fieldsbookmark_border
കോഴിക്കോട്: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ സംസ്ഥാനതല ബോച്ചെ ടൂര്‍ണമെന്റ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തി തൃശൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിനെ പരാജയപ്പെടുത്തി കോട്ടയവും വിജയികളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ സ്നേഹാരം മണലൂരിനാണ് ഒന്നാം സ്ഥാനം. കോഴിക്കോട് പൂനൂര് ഹെല്‍ത്ത് കെയര്‍ സൊസൈറ്റി, ജെ.ഡി.ടി സ്പെഷല്‍ സ്കൂള്‍, കോഴിക്കോട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കോട്ടയം ഷാലോം ഡി.സി.എം.ആര് ആണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായത്. നിര്‍മല്‍ ജ്യോതി വയനാട് രണ്ടാം സ്ഥാനവും കോഴിക്കോട ്ആശാ കിരണ്‍ വൊക്കേഷനല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ മൂന്നാം സ്ഥാനവും നേടി.
Next Story