Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവികാസ് കൃഷനും മനോജ്...

വികാസ് കൃഷനും മനോജ് കുമാറും റിയോയിലേക്ക്

text_fields
bookmark_border
ബകു (അസര്‍ബൈജാന്‍): ഇന്ത്യയുടെ പുരുഷ ബോക്സര്‍മാരായ വികാസ് കൃഷനും മനോജ് കുമാറും റിയോ ഒളിമ്പിക്സിന് യോഗ്യതനേടി. അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍െറ ലോക യോഗ്യതാ ടൂര്‍ണമെന്‍റിന്‍െറ സെമിഫൈനലിലത്തെിയതോടെയാണ് ഇരുവര്‍ക്കും ഒളിമ്പിക്സ് സ്വപ്നം യാഥാര്‍ഥ്യമാക്കാനായത്.

64 കി.ഗ്രാം വിഭാഗത്തില്‍ തജികിസ്താന്‍െറ റാഖിമോവ് ഷവ്കാഷോണിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മനോജ് കുമാര്‍ ഇടിച്ചിട്ടത്. കൊറിയയുടെ ലീ ഡോങ്യുനായിരുന്നു 75 കി.വിഭാഗം ക്വാര്‍ട്ടറില്‍ വികാസിന്‍െറ എതിരാളി. ബ്രിട്ടന്‍െറ യൂറോപ്യന്‍ ജേതാവായ പാറ്റ് മക്കൊര്‍മാകാണ് സെമിയില്‍ മനോജിന്‍െറ എതിരാളി. വികാസ് തുര്‍ക്മെനിസ്താന്‍െറ അഷിലോവ് അഴ്സ്ളാന്‍ബെകിനെ നേരിടും. 56 കിലോയില്‍ ശിവ ഥാപ നേരത്തേ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. ലണ്ടന്‍ ഒളിമ്പിക്സിലും മനോജും വികാസും ഇടിക്കൂട്ടിലിറങ്ങിയിരുന്നു. മനോജ് ക്വാര്‍ട്ടറിലും വികാസ് പ്രാഥമിക റൗണ്ടിലും പുറത്തായിരുന്നു. ബോക്സിങ് അസോസിയേഷനിലെ ഭിന്നതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടില്‍ റിയോയിലേക്ക് ടിക്കറ്റ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് മനോജ് കുമാര്‍ പറഞ്ഞു. കോച്ചുമാര്‍ക്കും കായിക മന്ത്രാലയത്തിനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കും പേഴ്സനല്‍ കോച്ചും സഹോദരനുമായ രാജേഷ് കുമാറിനും നന്ദിപറയുകയാണെന്നും മനോജ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം തകര്‍പ്പനായിരുന്നെന്ന് ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗുര്‍ബക്ഷ് സിങ് സന്ധു പറഞ്ഞു.
Show Full Article
TAGS:manoj kumarrio 2016Vikas Krishan
Next Story