സ്വര്‍ണമെഡല്‍ എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന കായികരംഗം ചുരുങ്ങി -മന്ത്രി ജയരാജന്‍
text_fields
തിരുവനന്തപുരം: മത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടുക എന്ന ലക്ഷ്യത്തിലേക്ക് കേരളത്തിന്‍െറ കായികരംഗം ചുരുങ്ങിയെന്ന് കായികമന്ത്രി ഇ.പി. ജയരാജന്‍. അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്‍െറ ഭാഗമായി തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംസ്ഥാന കായിക-യുവജന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. കായികരംഗത്തിന്‍െറ വിപുലീകരണം അനിവാര്യമാണ്. ഇതിനായി കായിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള മികച്ച കേന്ദ്രങ്ങളും സാഹചര്യങ്ങളും ആവിഷ്കരിക്കും. പഴയ കായിക താരങ്ങളെ ആരും ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥയുണ്ട്. എന്നാല്‍ എല്ലാ കായിക താരങ്ങളെയും സംരംക്ഷിച്ച് മാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകൂ. 2024ലെ ഒളിമ്പിക്സില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുന്ന കായികതാരങ്ങളെ വളര്‍ത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ 7.45ന് കവടിയാര്‍ ജങ്ഷനില്‍നിന്ന് തുടങ്ങിയ കൂട്ടയോട്ടം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. കേരളത്തിന്‍െറ അഭിമാനമായ കായികതാരങ്ങളടക്കമുള്ള പ്രമുഖര്‍ക്കും കുട്ടികള്‍ക്കുമൊപ്പം കായികമന്ത്രിയും ഓടി.
ഒൗദ്യോഗിക തിരക്കുകള്‍ ഉള്ളതുകൊണ്ട് പാതിവഴിയില്‍ ഓട്ടം നിര്‍ത്തിയ മന്ത്രി, കുട്ടികളുടെ സെല്‍ഫിക്കും പോസ് ചെയ്താണ് മടങ്ങിയത്. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. കൂട്ടയോട്ടത്തില്‍ കായിക താരങ്ങള്‍, കായിക വിദ്യാര്‍ഥികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, പാങ്ങോട് മിലിറ്ററി ക്യാമ്പിലെ സൈനികര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. റാലിയില്‍ നേതൃത്വം വഹിക്കേണ്ട സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജും മറ്റ് ഭരണസമിതി അംഗങ്ങളും സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബുധനാഴ്ച രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
