Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യന്‍ ജൂനിയര്‍ മീറ്റ്: ഇന്ത്യ മൂന്നാമത്, ജിസ്നക്ക് ഇരട്ട സ്വര്‍ണം

text_fields
bookmark_border
ഏഷ്യന്‍ ജൂനിയര്‍ മീറ്റ്: ഇന്ത്യ മൂന്നാമത്, ജിസ്നക്ക് ഇരട്ട സ്വര്‍ണം
cancel
camera_alt?????? ??????

ഹോചി മിന്‍ സിറ്റി: വിയറ്റ്നാമില്‍ സമാപിച്ച 17ാമത് ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാമത്. ഏഴ് സ്വര്‍ണവും നാല് വെള്ളിയും ആറു വെങ്കലവുമായി 17 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനമാണിത്. അവസാന ദിവസം മാത്രം മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി. മലയാളി താരം ജിസ്ന മാത്യുവും ലിലി ദാസും ഇരട്ട സ്വര്‍ണം സ്വന്തമാക്കി. ഡല്‍ഹി മലയാളി അമോജ് ജേക്കബ് 800 മീറ്ററിലും ജിസ്ന മാത്യു, ഷഹര്‍ബാന സിദ്ദീഖ്, ലിനറ്റ് ജോര്‍ജ്, വി. ശുഭ എന്നിവരടങ്ങിയ ടീം 4x 400 റിലേയിലും സ്വര്‍ണമണിഞ്ഞു. പശ്ചിമ ബംഗാള്‍ താരമായ ലിലി ദാസ് 800ലും സ്വര്‍ണമണിഞ്ഞു. നേരത്തെ 1500 മീറ്ററിലും ലിലി ഒന്നാമതത്തെിയിരുന്നു. ജിസ്ന 400 മീറ്ററിലും സ്വര്‍ണമണിഞ്ഞു. റിലേ ടീം മൂന്നു മിനിറ്റ് 43.57 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. റിയോ ഒളിമ്പിക്സ് താരം നീരജ് ചോപ്ര ജാവലിനില്‍ വെള്ളിനേടി. 4x400 പുരുഷ റിലേയില്‍ ഇന്ത്യന്‍ ടീം രണ്ടാമതത്തെി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story