Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തേജക പരിശോധന: അഞ്ച് റഷ്യൻ തുഴച്ചിൽ താരങ്ങൾ പരാജയപ്പെട്ടു

text_fields
bookmark_border
ഉത്തേജക പരിശോധന: അഞ്ച് റഷ്യൻ തുഴച്ചിൽ താരങ്ങൾ പരാജയപ്പെട്ടു
cancel

മോസ്കോ: ഒളിമ്പിക് ചാമ്പ്യൻ അലക്സാണ്ടർ യാചെങ്കോ ഉൾപ്പെടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട അഞ്ച് റഷ്യൻ തുഴച്ചിൽ താരങ്ങളെ റിയോ ഒളിമ്പിക്സിൽ നിന്നും വിലക്കി. ലോക ഉത്തേജക വിരുദ്ധ ഏജൻസി അന്വേഷകൻ റിച്ചാർഡ് മക്ലാറൻ സമർപിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര തുഴച്ചിൽ ഫെഡറേഷൻ നടപടിയെടുത്തത്.

ഉത്തേജക മരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തേണ്ടെന്ന് ഞായറാഴ്ച ചേര്‍ന്ന 15 അംഗ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചിരുന്നു.  ഇതുവരെ ഉത്തേജക മരുന്ന് വിവാദത്തില്‍ ആരോപണം നേരിടാത്ത കായിക താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാം. എന്നാല്‍, അതത് ഇനങ്ങളുടെ രാജ്യാന്തര ഫെഡറേഷന്‍െറ കര്‍ശന പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ ഫെഡറേഷന് സ്വാതന്ത്ര്യമുണ്ടാവും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story