Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡല്‍ ജേതാക്കളടക്കം കൂടുതല്‍ പേര്‍ മരുന്നടിച്ചു
text_fieldsbookmark_border
ലണ്ടന്‍: സാമ്പ്ളുകളുടെ പുനപരിശോധനയില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ 45 പേര്‍ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞതായി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി. ബെയ്ജിങ് ഒളിമ്പിക്സിലെ 23 മെഡല്‍ ജേതാക്കള്‍ അടക്കമുള്ളവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് വെളിപ്പെടുത്തല്‍. ഇതോടെ 2012 ലണ്ടന്‍, 2008 ബെയ്ജിങ് ഒളിമ്പിക്സുകളിലെ പുന$പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം കുരുങ്ങിയവരുടെ എണ്ണം 98 ആയി. ആദ്യ ഘട്ട പരിശോധനയില്‍ ബെയ്ജിങ്ങിലെ 30ഉം ലണ്ടനിലെ 23ഉം സാമ്പ്ളുകള്‍ പോസിറ്റീവാണെന്ന് കണ്ടത്തെിയിരുന്നു. എന്നാല്‍, ഇവര്‍ ആരാണെന്ന് വെളിപ്പെടുത്തിയില്ല. ഓരോ ചാമ്പ്യന്‍ഷിപ്പിലും ശേഖരിക്കുന്ന സാമ്പ്ളുകള്‍ 10 വര്‍ഷം വരെ ലോക ഉത്തേജകവിരുദ്ധ ഏജന്‍സി സൂക്ഷിക്കാറുണ്ട്. മാറുന്ന സാങ്കേതിക വിദ്യക്കനുസരിച്ച് ഇത് പുന$പരിശോധിക്കാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
