റഷ്യന്‍ അത് ലറ്റുകള്ക്കെതിരായ വിധിയെ പിന്തുണച്ച് ബോള്‍ട്ടും
text_fieldsലണ്ടന്‍: റഷ്യന്‍ അത്ലറ്റുകള്ക്കെതിരായ സ്പോര്‍ട്സ് ആര്ബിട്രേഷന് കോടതി വിധിയെ പിന്തുണച്ച് അതിവേഗ ട്രാക്കിന്‍െറ രാജാവ് ഉസൈന്‍ ബോള്‍ട്ട് രംഗത്ത്. വിധി എല്ലാ അത്ലറ്റുകള്‍ക്കുമുള്ള ശക്തമായ സന്ദേശമാകുമെന്ന് ബോള്‍ട്ട് പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണ്. എന്നാല്‍, നിയമം നിയമമാണ്. താരങ്ങളുടെ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മുഴുവന്‍ ടീമിനും വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഒളിമ്പിക് കമ്മിറ്റി തീരുമാനിക്കുന്നതെങ്കില്‍ പോലും അംഗീകരിക്കുമെന്നും ബോള്‍ട്ട് പറഞ്ഞു.
ലണ്ടനില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ആനിവേഴ്സറി ഗെയിംസിന് മത്സരിക്കാന്‍ പൂര്‍ണ സജ്ജനാണെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. ജമൈക്കയില്‍ നടന്ന ഒളിമ്പിക് ട്രയല്‍സിനിടെ തുടഞരമ്പിലെ വലിവിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും താരം പിന്‍വലിഞ്ഞിരുന്നു. തുടഞരമ്പിലെ പ്രശ്നങ്ങള്‍ നീങ്ങിയതായി 29കാരനായ താരം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
