Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightടി.പി ദാസനും...

ടി.പി ദാസനും മേഴ്സിക്കുട്ടനും സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത്

text_fields
bookmark_border
ടി.പി ദാസനും മേഴ്സിക്കുട്ടനും സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത്
cancel
camera_alt??.?? ????, ??????????????

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോർട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

15 അംഗങ്ങൾ ഉള്‍പ്പെടുന്ന കൗൺസിൽ ഭരണസമിതിയെയും നിയമിക്കും. വിവിധ അസോസിയേഷനുകളിലെ പ്രതിനിധികളും സ്പോര്‍ട്സ് രംഗത്തെ വിദഗ്ധരും മുന്‍കാല സ്പോര്‍ട്സ് താരങ്ങളും ഭരണസമിതിയിൽ അംഗങ്ങളാകും.

മുൻ ബാഡ്മിന്‍റൺ താരം ജോർജ് തോമസ്, വോളിബാൾ താരം കിഷോർ കുമാർ, കയാക്കിങ് അസോസിയേഷൻ പ്രതിനിധി ഡി. വിജയകുമാർ എന്നിവർ അംഗങ്ങളാകുമെന്നാണ് വിവരം. 14 ജില്ലകളിലെ ഭരണസമിതികളും സമാന രീതിയിൽ പുനഃസംഘടിപ്പിക്കാനാണ് കായിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.   

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state sports council
Next Story