കളികാര്യമായി; ട്രാക്കില്‍ കാല്‍കുത്താനാകാതെ പൂനം
text_fields
കോഴിക്കോട്: കുട്ടിക്കാലത്തെ കുസൃതിയോര്മകള് പുതുക്കി, ദേവഗിരി സെന്റ് ജോസഫ്സ് സ്കൂളിലെ ബെല്ലില്‍ തൂങ്ങിയാടുമ്പോള്‍ പൂനവും കൂട്ടുകാരികളും ഇങ്ങനെ ഒരു അപകടം മണിമുഴക്കിയത്തെുമെന്ന് പ്രതീക്ഷിച്ചതേയില്ല. രാജസ്ഥാനില്‍നിന്ന് മെഡല്‍ സ്വപ്നവുമായത്തെിയ പൂനം, ബെല്‍ പൊട്ടി നിലത്ത് വീണ് ഇടതുകാലൊടിഞ്ഞതോടെ പ്രതീക്ഷകളുടെ ട്രാക്കും അന്യമായി.
സീനിയര്‍ 800 മീറ്ററിലും 4x400 മീറ്റര്‍ റിലേയിലുമാണ് രാജസ്ഥാന്‍െറ മെഡല്‍ മോഹവുമായി പൂനം മത്സരിക്കാനിരുന്നത്.
വ്യാഴാഴ്ച വൈകീട്ടുണ്ടായ അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂനത്തെ വെള്ളിയാഴ്ച ഉച്ചയോടെ ടീം അംഗങ്ങള്‍ താമസിക്കുന്ന ദേവഗിരി സെന്റ് ജോസഫ്സ് സ്കൂളിലേക്ക് മാറ്റി. രാജസ്ഥാനിലെ ചുറൂര് ഗവ. സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയായ പൂനം അപകടത്തിന്‍െറ വേദനയേക്കാള്‍ മത്സരിക്കാന്‍ കഴിയാത്തിന്െറ വിഷമത്തിലാണ്.
_0.jpg)