Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ സ്കൂള്‍ ഗെയിംസിന് കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം –മന്ത്രി തിരുവഞ്ചൂര്‍

text_fields
bookmark_border
ദേശീയ സ്കൂള്‍ ഗെയിംസിന് കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം –മന്ത്രി തിരുവഞ്ചൂര്‍
cancel

കൊച്ചി: ദേശീയ സ്കൂള്‍ ഗെയിംസ് നടത്തിപ്പിനായി കേരളം ആവശ്യപ്പെട്ട തുക കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മേള ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന കേരളത്തെ നിരുത്സാഹപ്പെടുത്തരുതെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു. സംസ്ഥാനത്തിന്‍െറ കായിക താല്‍പര്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ വില കുറച്ചുകാണുകയാണ്. മേള നടത്തിപ്പിന് മൂന്നുകോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, 20 ലക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. വാഗ്ദാനം ചെയ്ത തുക സ്വീകരിക്കണമോ നിരസിക്കണമോ എന്നത് സംബന്ധിച്ച് ഒറ്റക്ക് തീരുമാനിക്കാനാകില്ളെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് വിജയകരമായി നടത്തിയാല്‍ കായിക സര്‍വകലാശാല അനുവദിക്കാമെന്നും കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഉറപ്പുനല്‍കിയിരുന്നു. ഇതും പാലിക്കപ്പെട്ടില്ളെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story