മുംബൈ ഹാഫ് മാരത്തണിൽ മലയാളി വനിത ജേതാവ്
text_fieldsമുംബൈ: 13മത് മുംബൈ ഹാഫ് മാരത്തണിൽ മലയാളി വനിത ജേതാവ്. മുതിർന്ന വനിതകളുടെ (45നും 55നും ഇടയിൽ പ്രായം) വിഭാഗത്തിൽ ലീലാമ്മ അൽഫോൻസോയാണ് (1:42:30) സ്വർണം നേടിയത്. അഞ്ജലി ഭലിഗെ (1:55:48), ഖുർശിദ് മിസ്ത്രി (1:56:43) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
ഡിസംബറിൽ നടന്ന ഗോവ ഹാഫ് മാരത്തണിൽ സ്വർണ മെഡൽ (1:46:00) നേടിയ ലീലാമ്മ 150ലധികം മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്. 45കാരിയായ ലീലാമ്മ വെസ്റ്റേൺ റെയിൽവേയിൽ ഒാഫീസ് സുപ്രണ്ടന്‍റാണ്. ഭർത്താവ് ഫ്രാങ്ക് അൽഫോൻസോയാണ് പരിശീലകൻ.
സി.എസ്.ടി റെയിൽവേ സ്റ്റേഷനിലെ സമീപം ആസാദ് മൈതാനത്തിലെ സ്റ്റാർട്ടിങ് പോയിന്‍റിൽ നിന്നും രാവിലെ 7.20നാണ് ഹാഫ് മാരത്തണിന് കൊടി വിശീയത്. നിലവിലെ ഇന്ത്യൻ ചാമ്പ്യനായ മലയാളി താരം ഒ.പി ജെയ്ഷ ഉൾപ്പെടെ ദേശീയ, രാജ്യാന്തര താരങ്ങൾ മത്സരിക്കുന്നുണ്ട്. 2015ലെ മാരത്തണിലാണ് ജെയ്ഷ ജേതാവായത്.
മാരത്തൺ (42.195 കി.മീ.), ഹാഫ് മാരത്തൺ ((21.097 കി.മീ.), ഡ്രീം റൺ (ആറ് കി.മീ.), മുതിർന്ന പൗരന്മാർ (4.3 കി.മീ.), കോർപറേറ്റ് ചാമ്പ്യൻസ് (10 കി.മീ. വീതം നാലു പേർ), ഭിന്നശേഷയുള്ളവർ എന്നീ വിഭാഗങ്ങളിലായി 40,000 പേർ മത്സരിക്കുന്നുണ്ട്.
മാരത്തണിൽ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യൻ താരത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക ലഭിക്കുക. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാർക്ക് യഥാക്രമം നാല്, മൂന്ന്, 2.25, 1.75 ലക്ഷം രൂപാ വീതം സമ്മാനം ലഭിക്കും.

The @StanChart team at the #DreamRun! #SCMM pic.twitter.com/jlPTvdfOzL
— SC Mumbai Marathon (@runscmm) January 17, 2016 The winner of the Half Marathon - Women has arrived! #SCMM pic.twitter.com/Hl4V7A3vyQ
— SC Mumbai Marathon (@runscmm) January 17, 2016 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
