അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ്: വനിതാ വിഭാഗത്തിൽ എം ജിക്ക് കിരീടം
text_fieldsപട്യാല: പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിൽ വനിതാ വിഭാഗത്തിൽ എം.ജി സർവകലാശാലക്ക് കിരീടം. കാലിക്കറ്റ് സർവകലാശാലയുടെ പി. യു ചിത്രയും എം. ജി സർവകലാശാലയുടെ കെ മഞ്ജുവുമാണ് ഇന്ന് കേരളത്തിന് വേണ്ടി സുവർണ നേട്ടം െകായ്ത കേരള താരങ്ങൾ. വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര സ്വർണം നേടിയത്. 200 മീറ്ററിലെ സ്വർണ നേട്ടത്തോടെ മീറ്റിൽ കെ മഞ്ജു ഡബ്ൾ തികച്ചു. നേരത്തെ വനിതകളുടെ 100 മീറ്ററിൽ മഞ്ജു സ്വർണം നേടിയിരുന്നു.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ കാലിക്കറ്റിെൻറ സുബിന വെള്ളിയും ജ്യോതികൃഷ്ണ വെങ്കലവും നേടി. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ എം. ജി സർവകലാശാലയുടെ ശ്രീകാന്തിനാണ് വെള്ളി. രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്നത്തെ േനട്ടം.
ഒാവറോൾ കിരീടം പഞ്ചാബി യൂനിവേഴ്സിറ്റി ഉറപ്പിച്ചു. രണ്ട് പോയൻറുകളുടെ മാത്രം വ്യത്യാസത്തിൽ എം. ജിയും മംഗളൂരു സർവകലാശാലയും രണ്ടാംസ്ഥാനത്തിന് വേണ്ടി മത്സരിക്കുകയാണ്. മീറ്റിെൻറ അവസാന ദിനമായ ഇന്ന് പുരുഷ വനിതാ വിഭാഗങ്ങളിലായി നാല് റിലേ മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
