Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏഷ്യന്‍ ഇന്‍ഡോര്‍...

ഏഷ്യന്‍ ഇന്‍ഡോര്‍ കിരീടം ഖത്തറിന്

text_fields
bookmark_border
ഏഷ്യന്‍ ഇന്‍ഡോര്‍ കിരീടം ഖത്തറിന്
cancel
camera_alt3000 ?????????? ???????? ??????? ??????????? ???????? ???? ???????

ദോഹ: ഏഴാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഖത്തര്‍ സ്വന്തമാക്കി. ആറ് സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് ആതിഥേയര്‍ മെഡല്‍ പട്ടികയില്‍ ഒന്നാമതത്തെിയത്. അഞ്ച് വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമായി ചൈനക്കാണ് രണ്ടാം സ്ഥാനം. നാല് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി കസാകിസ്ഥാന്‍ മൂന്നാമതത്തെി. ഇന്ത്യ എട്ടാമതാണ്. 
മീറ്റിലാകെ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്ന് വെങ്കലവുമാണ് ടീം ഇന്ത്യയുടെ സമ്പാദ്യം. ഇതില്‍ 1500 മീറ്ററില്‍ സുഗന്ധകുമാരിയുടെ വെങ്കലവും ഉള്‍പ്പെടുന്നു. മുഹമ്മദ് അല്‍ ഗാര്‍നിയുടെ സ്പ്രിന്‍റ്് ഡബിള്‍ അടക്കം ഇന്നലെ ആസ്പയര്‍ ഡോമിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആതിഥേയര്‍ സ്വന്തമാക്കിയത് മൂന്നു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും. ഇതില്‍ ഇന്നലെ 4,400 മീറ്റര്‍ റിലേയിലെ സ്വര്‍ണവും ഉള്‍പ്പെടുന്നു. അതേസമയം ഇന്നലെ ഇന്ത്യക്ക് ഒരു വെള്ളിയും വെങ്കലവും മാത്രമാണ് ലഭിച്ചത്. അഞ്ചിനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചെങ്കിലും പുരുഷ വിഭാഗം ലോങ് ജംപില്‍ പ്രേംകുമാര്‍ കുമാരവേല്‍ വെള്ളിയും ഷോട്ട് പുട്ടില്‍ ഓംപ്രകാശ് ഖരാന വെങ്കലവും നേടി. 18.77മീറ്റര്‍ ദൂരത്തില്‍ ഷോട്ട്പുട്ട് എറിഞ്ഞാണ് ഓംപ്രകാശ് വെങ്കലം നേടിയത്.  ഈയിനത്തില്‍ ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്നു. 19.30മീറ്റര്‍ ദൂരത്തില്‍ ഷോട്ട്പുട്ടെറിഞ്ഞ ചൈനീസ് താരങ്ങളായ ലിയു യാങ് സ്വര്‍ണവും  തിയാന്‍ സിസ്ഹോങ് വെള്ളിയും സ്വന്തമാക്കി. ലോങ് ജംപില്‍ ചൈനയുടെ ഴാങ് യോഗുവാങ് 7.99 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. പ്രേംകുമാര്‍ 7.92 മീറ്ററും വെങ്കലം നേടിയ ഹോങ്കോങ്ങിന്‍െറ മിങ് ടായ് ചാന്‍ 7.85 മീറ്ററും ചാടി. 
കഴിഞ്ഞദിവസം 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അല്‍ ഗാര്‍നി ഇന്നലെ 3000 മീറ്ററിലും ഒന്നാമതത്തെിയാണ് സ്പ്രിന്‍റ് ഡബിള്‍ തികച്ചത്. ഏഴ് മിനിറ്റ് 39.23 സെക്കന്‍റിലാണ് ഗാര്‍നി ഓടിയത്തെിയത്. ബഹ്റൈന്‍െറ ആല്‍ബര്‍ട്ട് റോപ് വെള്ളിയും ഖത്തറിന്‍െറ തന്നെ സെയ്ദ് ആദെന്‍ സെയ്ദ് വെങ്കലവും നേടി. സെയ്ദിന്‍െറയും മീറ്റിലെ രണ്ടാമത്തെ മെഡലാണിത്. കഴിഞ്ഞദിവസം 1500 മീറ്ററിലും സെയ്ദ് വെങ്കലം നേടിയിരുന്നു. 800 മീറ്ററില്‍ മുസേബ് അബ്ദുറഹ്മാന്‍ ബല്ലയാണ് ഇന്നലെ ഖത്തറിന്‍െറ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെയായിരുന്നു ബല്ലയുടെ സ്വര്‍ണം. ഒരു മിനിറ്റ് 46.92 സെക്കന്‍റിലാണ് ബല്ല ഫിനിഷ് ചെയ്തത്. 
കുവൈത്തിന്‍െറ മുഹമ്മദ് അല്‍ അസ്മി 2012ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ബല്ല തകര്‍ത്തത്. വിജയത്തില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ മികച്ച പ്രകടനമാണ് പ്രതീക്ഷിച്ചതെന്നും ബല്ല പറഞ്ഞു. അടുത്ത മാസം പോര്‍ട്ട്ലാന്‍ഡ് മീറ്റില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റ് 48.05 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത ഖത്തറിന്‍െറ ജമാല്‍ ഹെയ്റെയ്നാണ് വെള്ളി. ഇറാന്‍െറ മുസ്തഫ ഗൊല്‍മെറാസ് കൊര്‍ദിയാനി വെങ്കലം നേടി. 4400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് നാസിര്‍, മുസേബ് അബ്ദുറഹ്മാന്‍ ബല്ല, ബാകര്‍ ഹൈദര്‍ അബ്ദുല്ല, അബ്ദലേല ഹാറൂന്‍ എന്നിവരുള്‍പ്പെട്ട ടീമാണ് ഖത്തറിനായി സ്വര്‍ണം നേടിയത്. മൂന്നു മിനിറ്റ് 8.20 സെക്കന്‍റിലായിരുന്നു ഖത്തര്‍ ഫിനിഷ് ചെയ്തത്. ഇതോടെ ബല്ലയുടെയും ഹാറൂന്‍െറയും മീറ്റിലെ സ്വര്‍ണനേട്ടം രണ്ട് വീതമായി ഉയര്‍ന്നു. 
പുരുഷ വിഭാഗത്തില്‍ 60 മീറ്റര്‍ ഹര്‍ഡില്‍സില്‍ കുവൈത്തിന്‍െറ അബ്ദുല്‍ അസീസ് അല്‍ മന്‍ദീല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കുവൈത്തിന്‍െറ തന്നെ യാഖൂബ് അല്‍യൗഹ വെള്ളിയും ചൈനയുടെ സാങ് ഹോലുങ് വെങ്കലവും സ്വന്തമാക്കി. 
വനിത വിഭാഗത്തില്‍ 800 മീറ്ററില്‍ ബഹ്റൈന്‍െറ മാര്‍ത്ത ഹിര്‍പാറ്റോ യോത സ്വര്‍ണം നേടി. ശ്രീലങ്കയുടെ നിമാലി വാലിവര്‍ഷ വെള്ളിയും ജപ്പാന്‍െറ യുമേ കിതാമുറ വെങ്കലവും നേടി.  60മീറ്റര്‍ ഹര്‍ഡില്‍സില്‍ കസാഖിസ്ഥാന്‍െറ അനസ്താസിയ സൊപ്രുനോവക്കാണ് സ്വര്‍ണം. സ്വന്തം നാട്ടുകാരിയായ അനസ്താസിയ പിലിപെന്‍കോയെ കേവലം രണ്ടു സെക്കന്‍റിന്‍െറ വ്യത്യാസത്തില്‍  പിന്തള്ളിയാണ് സ്വര്‍ണനേട്ടം. ഉസ്ബക്കിസ്ഥാന്‍െറ വലന്‍റിന കിബലിങ്കോവ വെങ്കലം നേടി. ഹൈജമ്പില്‍ ഉസ്ബെകിസ്ഥാന്‍ താരങ്ങളായ സ്വെ്ലാന റാഡ്സിവിലും നാദിയ ദുസനോവയും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. ചൈനയുടെ സെങ് സിങ്ജുവാനാണ് വെങ്കലം. 4400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍, ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെ ബഹ്റൈന്‍ സ്വര്‍ണം നേടി. ഇറാന്‍ വെള്ളിയും ജോര്‍ദാന്‍ വെങ്കലവും നേടി. പുരുഷവിഭാഗം ഹെപ്റ്റാത്തലോണില്‍  അഖിഹികോ നകമുറയിലൂടെ ജപ്പാന്‍ ആദ്യ സ്വര്‍ണം നേടി. ചൈനയുടെ ഹു യുഫി വെള്ളിയും ഉസ്ബക്കിസ്ഥാന്‍െറ മരാത് ഖായദ്രോവ് വെങ്കലവും നേടി. 

Show Full Article
TAGS:qatar7th asian indoor championships
Next Story