ജൂഡോയില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണം
text_fields
ഷില്ളോങ്: ജൂഡോക്കളത്തിലും ഇന്ത്യതന്നെ താരം. ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അവസാനദിന പോരാട്ടത്തില്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയുമായി ഒന്നാം സ്ഥാനംതന്നെ ആതിഥേയര്‍ സ്വന്തമാക്കി. 90 കിലോക്ക് താഴെയുള്ള പുരുഷവിഭാഗം മത്സരത്തില്‍ അഫ്ഗാനിസ്താന്‍െറ മുഹമ്മദ് ഇസ്മയില്‍ കക്കറിനെ 49 സെക്കന്ഡുകളില് തോല്പിച്ച് അവതാര്‍ സിങ് ഇന്ത്യക്കായി സ്വര്‍ണം നേടി. എന്നാല്‍, വനിതകളുടെ അണ്ടര്‍ 70 കിലോയില്‍ പൂജക്ക് കനത്ത പോരാട്ടം നേരിടേണ്ടിവന്നു. പാകിസ്താന്‍െറ ബീനിഷ് ഖാനെ 3:03 മിനിറ്റ് നീണ്ട മത്സരത്തില്‍ തോല്പിച്ചാണ് പൂജ സ്വര്‍ണം നേടിയത്. വനിതകളുടെ അണ്ടര്‍ 78 കിലോയില്‍ അരുണ, പുരുഷന്മാരുടെ അണ്ടര്‍ 100 കിലോയില്‍ ശുഭം കുമാര്‍ എന്നിവരാണ് വെള്ളിയിലൊതുങ്ങിയത്. ഇന്ത്യന്‍ ജൂഡോ താരങ്ങള്‍ 12 വിഭാഗങ്ങളിലായി ആകെ ഒമ്പതു സ്വര്‍ണവും മൂന്നു വെള്ളിയും കരസ്ഥമാക്കിയാണ് ഒന്നാമതത്തെിയത്. പാകിസ്താന് രണ്ടാമതും നേപ്പാള്‍ മൂന്നാമതുമാണ്.