അനന്തുവും അബിദയും മീഡിയവണ്‍-ദുബൈ ഗോള്‍ഡ് പൊന്‍താരങ്ങള്‍
text_fields
കോഴിക്കോട്: 61ാം ദേശീയ സ്കൂള്‍ കായികമേളയിലെ മീഡിയവണ്‍-ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പൊന്‍താര പുരസ്കാരം കെ.എസ്. അനന്തുവിനും അബിദ മേരി മാനുവലിനും. പി.ടി. ഉഷ ചെയര്‍പേഴ്സനും അഞ്ജു ബോബി ജോര്‍ജ്, മേഴ്സിക്കുട്ടന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പൊന്‍താരങ്ങളെ തെരഞ്ഞെടുത്തത്. കെ.എസ്. അനന്തുവിനും അബിദ മേരി മാനുവലിനുമുള്ള മീഡിയവണ്‍-ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പൊന്‍താര പുരസ്കാരത്തിന്‍െറ സ്വര്‍ണപ്പതക്കം സമാപനച്ചടങ്ങില്‍ ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടര്‍ പി.പി. മുഹമ്മദലി സമ്മാനിച്ചു. ഇരുവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് മീഡിയവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് കൈമാറി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ 2.08 മീറ്റര്‍ ചാടി റെക്കോഡോടെ സ്വര്‍ണംനേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ താരമാണ് കെ.എസ്. അനന്തു.
സീനിയര്‍ പെണ്‍കുട്ടികളുടെ 800, 1500 മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ ഉഷ സ്കൂളിലെ താരവും എ.എം.എച്ച്.എസ് പൂവമ്പായി വിദ്യാര്‍ഥിനിയുമാണ് അബിദ മേരി മാനുവല്‍.
