സ്‌കൂള്‍ കായികമേള: കേരളം മെഡൽവേട്ട തുടരുന്നു; നാലാം ദിനം മൂന്ന് സ്വർണം
text_fieldsകോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയുടെ നാലാം ദിവസവും കേരളം മെഡൽവേട്ട തുടരുന്നു. രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തിൽ തോമസ് എബ്രഹാം സ്വർണം നേടി. ഇതേ ഇനത്തിൽ എ. അനീഷിനാണ് വെള്ളി. മത്സരത്തിൽ അനീഷ് വെങ്കല മെഡലാണ് ആദ്യം നേടിയിരുന്നത്. എന്നാൽ, വെള്ളി നേടിയ താരത്തെ അയോഗ്യനാക്കിയതാണ് അനീഷിനെ തുണയായത്.
ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ ലിസ്ബത്ത് കരോലിൻ ജോസഫ് സ്വർണം നേടി. ദേശീയ റെക്കോഡ് പ്രകടനമാണ് കരോലിൻ കാഴ്ചവെച്ചത്. കരോലിന്‍റെ രണ്ടാം സ്വർണ നേട്ടമാണിത്.
ജൂനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ കേരളത്തിന്‍റെ എം.കെ. ശ്രീകാന്ത് സ്വർണം നേടി. 6.75 മീറ്റർ ചാടിയാണ് ശ്രീകാന്തിന്‍റെ സ്വർണ നേട്ടം. കോതമംഗലം മാർ ബേസിൽ സ്കൂളിലെ താരമാണ്.
ഇതോടെ കായികമേളയിൽ കേരളത്തിന്‍റെ മെഡൽ നേട്ടം 23 സ്വർണവും 12 വെള്ളിയും ആറു വെങ്കലവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
