ഫിനിഷിങ് ലൈനിൽ ഡൈവ് ചെയ്ത് സ്വര്‍ണം
text_fieldsറിയോ: വലതു നെഞ്ചിനു താഴെയും വലതു കൈമുട്ടിലും കാല്‍മുട്ടിലും തൊലിയുരിഞ്ഞ് ചോരപൊട്ടി. കാലില്‍ മൂന്നിടങ്ങളിലായും മുറിവുണ്ട്. പക്ഷേ, ഇതൊന്നും ബഹാമസിന്‍െറ ഓട്ടക്കാരി ഷോണ്‍ മില്ലര്‍ക്ക് വേദനയാകുന്നില്ല. കരിയറിലെ അഞ്ചാം ഒളിമ്പിക്സ് സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ അമേരിക്കയുടെ അലിസണ്‍ ഫെലിക്സിന്‍െറ മോഹങ്ങള്‍ അട്ടിമറിച്ച് 400 മീറ്റര്‍ ട്രാക്കില്‍ ഡൈവ് ചെയ്ത് ഫിനിഷിങ് ലൈന്‍ തൊട്ട ഷോണ്‍ മില്ലറായിരുന്നു റിയോയിലെ താരം.
ഒപ്പത്തിനൊപ്പമായിരുന്നു മത്സരം. അവസാന 100 മീറ്ററില്‍ ഫെലിക്സും ഷോണും ഇഞ്ചോടിഞ്ചായി. മത്സരം ഫിനിഷിങ് ലൈനിനോടടുത്തപ്പോള്‍ അമേരിക്കന്‍ താരത്തിന് നേരിയ ലീഡ്. പൊടുന്നനെയായിരുന്നു ഗാലറിയെ നിശ്ശബ്ദമാക്കി ടച്ച് ലൈനിലേക്ക് ഷോണിന്‍െറ വീഴ്ച. മെഡലുറപ്പിച്ച ഫെലിക്സ് കടക്കുംമുമ്പേ വീണുകടന്ന് ബഹാമസുകാരി വര മുറിച്ചുകടന്നു. 0.07 സെക്കന്‍ഡ് വ്യത്യാസത്തില്‍ സുവര്‍ണമുറപ്പിച്ച ഫിനിഷിങ്. വിവാദമുയര്‍ന്നെങ്കിലും നിയമവിരുദ്ധമല്ലാത്തതിനാല്‍ 22കാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണത്തിന് ഇളക്കമുണ്ടാകില്ല. ഷോണ്‍ മില്ലര്‍ 49.44 സെക്കന്‍ഡിലും ഫെലിക്സ് 49.51സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. ജമൈക്കയുടെ ഷെറിക ജാക്സന്‍ വെങ്കലമണിഞ്ഞു.
Last night UGA's Shaunae Miller who represents the Bahamas, won gold in the 400m after diving across the finish line pic.twitter.com/hRAvRMHBVC
— Everything Georgia (@GAFollowers) August 16, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
