Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിമ്പിക്സിനിടെ കല്യാണ നിശ്ചയവും

text_fields
bookmark_border
ഒളിമ്പിക്സിനിടെ കല്യാണ നിശ്ചയവും
cancel
camera_alt?????? ???????????? ????????? ????????

റിയോ: കായിക മാമാങ്കത്തിനിടയില്‍ പ്രണയസാഫല്യമായി വിവാഹ നിശ്ചയവും. ബ്രസീല്‍ വനിതാ റഗ്ബി ടീമംഗമായ ഇസഡോറ സെറുല്ളോയും ഒളിമ്പിക്സ് വളന്‍റിയറായ മര്‍യോരി ഇന്‍യയുമാണ് സ്വവര്‍ഗവിവാഹം നിശ്ചയിക്കാന്‍ ഒളിമ്പിക് വേദി തെരഞ്ഞെടുത്ത്.

25കാരിയായ സെറുല്ലയെ റഗ്ബി ടീമില്‍ ഉള്‍പ്പെടുത്തിയ അന്ന് തീരുമാനിച്ചതാണ് വിവാഹ നിശ്ചയം ഈ പുണ്യവേദിയിലാക്കണമെന്ന് 28കാരിയായ ഇന്‍യ പറയുന്നു.

റഗ്ബി മത്സരം അരങ്ങേറുന്ന ഡിയേഡോറോ സ്റ്റേഡിയത്തില്‍ ഉച്ചഭാഷിണിയിലൂടെയാണ് ഈ പ്രണയസാഫല്യം സംഘാടകര്‍ വെളിപ്പെടുത്തിയത്. മെഡല്‍ദാന ചടങ്ങിന് ശേഷമായിരുന്നു പ്രഖ്യാപനം. ആസ്ട്രേലിയയാണ് സ്വര്‍ണം നേടിയത്. ബ്രസീലിന് ഒമ്പതാം സ്ഥാനമാണുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story