ദേശീയ ഓപണ്‍ മീറ്റിന് ഇന്ന് തുടക്കം
text_fieldsകൊല്‍ക്കത്ത: റിയോ ഒളിമ്പിക്സിലേക്ക് കണ്ണുംനട്ട് ഇന്ത്യയുടെ മുന്‍നിര അത്ലറ്റുകള് മാറ്റുരക്കുന്ന 55ാമത് ദേശീയ ഓപണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കൊല്‍ക്കത്ത സായ് കോംപ്ളക്സില്‍ ഇന്ന് തുടക്കം. ഒളിമ്പിക്സ് ബെര്‍ത്ത് നേടിയ മലയാളി ഓട്ടക്കാരി ടിന്റു ലൂക്ക, ദീര്‍ഘദൂര ഓട്ടക്കാരി ലളിത ബാബര്‍, ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങ് എന്നിവര്‍ ശ്രദ്ധേയ സാന്നിധ്യമാകുന്ന മേളയില്‍ രാജ്യത്തെ 900ത്തിലേറെ അത്ലറ്റുകള് ട്രാക്കിലും ഫീല്ഡിലുമിറങ്ങും. 28 സംസ്ഥാനങ്ങള്‍ക്ക് പുറമെ, റെയില്‍വേ, സര്‍വീസസ് തുടങ്ങി എട്ട് ബോര്‍ഡ് ടീമുകളും മീറ്റില്‍ പങ്കാളികളാകുന്നുണ്ട്.
മലയാളിക്കരുത്തില്‍ സര്‍വീസസും റെയില്‍വേയും തമ്മില്‍ കിരീടപ്പോരാട്ടം ശക്തമാകുന്ന മീറ്റില്‍ കരുത്ത് തെളിയിക്കാനായി കേരളം, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളും ഒരു കൈനോക്കാന്‍ രംഗത്തിറങ്ങും.
റെയില്‍വേക്കുവേണ്ടിയാണ് ടിന്റു ലൂക്ക മത്സരിക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ് ഹീറ്റ്സിലെ മികച്ച പ്രകടനവുമായി റിയോ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചാണ് ടിന്റു ഓപണ്‍ മീറ്റിലിറങ്ങുന്നത്.
800 മീറ്ററില്‍ സെമിയിലത്തെിയില്ളെങ്കിലും സീസണിലെ മികച്ച പ്രകടനമായിരുന്നു ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ടിന്റു പുറത്തെടുത്തത്. സ്റ്റീപ്പ്ള്‍ചേസില്‍ മത്സരിച്ച ലളിത ബാബറും ഒളിമ്പിക്സ് യോഗ്യത നേടിയതാണ്. ഇവരും റെയില്‍വേ താരമാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നു തവണ ദേശീയ റെക്കോഡ് മറികടന്ന ലളിത സ്റ്റീപ്പ്ള്‍ചേസില്‍ ലോകത്തെ മികച്ച 20 താരങ്ങളില്‍ ഒരാളുമാണ്.
ദേശീയ ഗെയിംസില്‍ അത്ലറ്റിക്സ് ചാമ്പ്യന്മാരായ കേരളം വലിയ പ്രതീക്ഷകളോടെയാണ് ദേശീയ ഓപണ്‍ മീറ്റിലും മാറ്റുരക്കുന്നത്. ട്രിപ്പ്ള്‍ജംപ് താരം ശ്രീജിത്ത് മോനാണ് കേരള ടീം നായകന്. ദേശീയ ഗെയിംസ് ട്രിപ്പ്ള്‍ജംപ് സ്വര്‍ണമെഡല്‍ ജേതാവ് എന്‍.വി. ഷീന, ദേശീയ ജൂനിയര്‍ ഹൈജംപ് ചാമ്പ്യന്‍ ശ്രീനിത് മോഹന്‍ എന്നിവരടങ്ങിയതാണ് കേരള ടീം. പുരുഷ-വനിതാ വിഭാഗങ്ങളിലായി 39 അംഗ ടീമാണ് കേരളത്തെ പ്രതിനിധാനംചെയ്യുന്നത്. കെ. രാജീവനാണ് കോച്ച്.
കേരള ടീം
വനിതകള്‍: സിനി അലക്സ്, മഞ്ജു കെ, സുഗിന എം, അനു ആര്, അസ്മ ബീവി, പി.യു. ചിത്ര, സജിത കെ.വി, എം.ഡി. താര, ജിഷ വി.വി, ശില്പ ചാക്കോ, ഷീന എന്‍.വി, ലിബിയ ഷാജി, എയ്ഞ്ചല്‍ പി. ദേവസ്യ, വിദ്യ കെ.കെ, അങ്കിത പി.ജി, കൃഷ്ണ രചന്, മരിയ ജെയ്സണ്‍, സിഞ്ജു പ്രകാശ്, റീമാനാഥ്, അനില ജോസ്.
പുരുഷന്മാര്: ജിതേഷ്കുമാര്‍, ജിനേഷ്, ജോസഫ് ജോയ്, ലിഖിന്‍ എസ്, കുഞ്ചുമുഹമ്മദ്, ജിബിന്‍ സെബാസ്റ്റ്യന്‍, അജിത് സി.എം, ബിനു ജോസ്, അമല്‍ മനോഹര്‍, സാജന് എം, ഷിജോ രാജന്, നസീമുദ്ദീന് എം.എന്‍, ശ്രീജിത്ത് മോന്, ശ്രീനിത് മോഹന്‍, ബിനീഷ് ജേക്കബ്, നിജില്‍ ജാക്സന്, അബ്ദുല്ല അബൂബക്കര്‍, അഖില്‍ ബിജു, മുഹമ്മദ് ഹഫ്സീര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
