പറളിയിലൂടെ ‘നടന്ന്’ പാലക്കാട്
text_fieldsകോഴിക്കോട്: പറളിയുടെ നടത്തം ഒരിക്കലും പിഴക്കാറില്ല. ഇക്കുറിയും പതിവ് തെറ്റിയില്ല. സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാംദിനത്തിലെ ആദ്യ ഇനമായ സീനിയര്‍ ആണ്‍-പെണ്‍ 5000 മീറ്റര്‍ നടത്തത്തിലാണ് പറളിയിലെ കുട്ടികള്‍ സ്വര്‍ണമണിഞ്ഞ് പാലക്കാടന്‍ കുതിപ്പിന് ഊര്‍ജമേകിയത്.
പുലര്‍ച്ചെ 6.30ന് നടന്ന ആദ്യ ഇനമായ പെണ്‍കുട്ടികളുടെ പോരാട്ടത്തിന് വെടിമുഴങ്ങിയപ്പോള്‍ ദേശീയതാരം കെ.ടി. നീനയെ വെല്ലാന്‍ ആരുമില്ലാതായി. അവസാന സ്കൂള്‍ മേളക്കിറങ്ങിയ നീന മഞ്ഞപ്പതക്കമെന്ന പതിവ് തെറ്റിച്ചില്ല. ഏഴാംതവണയും ഒന്നാമതത്തെി കൊച്ചുമിടുക്കി സ്കൂള്‍ മീറ്റിനോടുള്ള യാത്രപറച്ചില്‍ അവിസ്മരണീയമാക്കി. 25: 21 മിനിറ്റിലായിരുന്നു നീനയുടെ ഫിനിഷിങ്. പാലക്കാടിന്‍െറ തന്നെ മുണ്ടൂരിന്‍െറ എസ്. വൈദേഹി രണ്ടും പറളി എച്ച്.എസ്.എസിലെ ജി. നിഷ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയുള്ള പ്രകടനത്തിലൂടെ പറളിയുടെ എ. അനീഷ് പാലക്കാടിന്‍െറ മേധാവിത്വം ഉറപ്പിച്ചു. കഴിഞ്ഞവര്‍ഷം കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ അനീഷ് സീനിയര്‍ വിഭാഗത്തിലും തനിക്ക് എതിരാളികളില്ളെന്ന് തെളിയിച്ചു. 22.23 മിനിറ്റിലായിരുന്നു ഫിനിഷിങ്.
പാലക്കാട് കിനാശേരി ഇല്ലത്ത് പറമ്പ് ഹൗസില്‍ അപ്പുമണിയന്‍-ഉഷ ദമ്പതികളുടെ മകനായ ഈ പ്ളസ് വണ്‍കാരന്‍ കഴിഞ്ഞ ജൂനിയര്‍ നാഷനല്‍ മീറ്റിലും സൗത്സോണ്‍ നാഷനല്‍ മീറ്റിലും റെക്കോഡ് നേട്ടത്തോടെ സ്വര്‍ണവും കരസ്ഥമാക്കിയിട്ടുണ്ട്. എറണാകുളം മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ തോമസ് എബ്രഹാം രണ്ടും കോഴിക്കോട് മണിയൂര്‍ പഞ്ചായത്ത് എച്ച്.എസ്.എസിലെ ടി.കെ. അരുണ്‍ദേവ് മൂന്നും സ്ഥാനങ്ങള്‍ നേടി.