നീന ഏഴാം സ്വര്‍ണത്തില്‍; പടിയിറക്കം പ്രൗഢം
text_fieldsകോഴിക്കോട്: പങ്കെടുത്ത ഏഴ് മീറ്റുകളിലും നടത്തത്തില്‍ മെഡല്‍ ചരിത്രവുമായി പറളി എച്ച്.എസ്.എസിന്‍െറ കെ.ടി. നീന സംസ്ഥാന സ്കൂള്‍ കായികമേളയോട് വിടപറയുന്നു. ഇനി സ്വപ്നം അനുജന്‍ നിതീഷിന്‍െറ നേട്ടങ്ങള്‍. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി തുടര്‍ച്ചയായി ആറുവര്‍ഷമായി നടത്തമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിവന്ന നീന കോഴിക്കോടും പതിവ് തെറ്റിച്ചില്ല.
പങ്കെടുത്ത ഏഴ് ദേശീയ സ്കൂള്‍ ഗെയിംസുകളില്‍ അഞ്ചെണ്ണത്തില്‍ ഒന്നും ഒരുതവണ രണ്ടാംസ്ഥാനവും നേടിയ നീന ഒരുവട്ടം ഫൗള്‍സ്റ്റാര്‍ട്ടിന് അയോഗ്യയായി.
ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ പങ്കെടുത്ത് 11 ഉം ലോക യൂത്ത് മീറ്റില്‍ 14ാം സ്ഥാനവും നേടിയ നീന ദേശീയ യൂത്ത് മീറ്റിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വിടവാങ്ങല്‍ അങ്കത്തിന് സ്വര്‍ണത്തിളക്കം നല്‍കിയ നീന ഇന്നും ട്രാക്കിലത്തെും.
പിന്‍ഗാമിയായ സഹോദരന്‍ കെ.ടി. നിതീഷ് ജൂനിയര്‍ വിഭാഗത്തില്‍ നടക്കാനിറങ്ങുമ്പോള്‍ കൈയടിക്കാനാണ് ഈ വരവ്. നിതീഷ് സ്വര്‍ണമണിയുമെന്ന് നീന ഉറപ്പും നല്‍കുന്നു. പറളി കമ്പ ചേനമ്പുര ഹൗസില്‍ തങ്കനും നിര്‍മലയുമാണ് മാതാപിതാക്കള്‍.
