Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകിളിക്കൂടില്‍ കെനിയന്‍...

കിളിക്കൂടില്‍ കെനിയന്‍ സ്വര്‍ണവേട്ട

text_fields
bookmark_border
കിളിക്കൂടില്‍ കെനിയന്‍ സ്വര്‍ണവേട്ട
cancel

ബെയ്ജിങ്: ചൊവ്വാഴ്ചത്തെ രണ്ട് സ്വര്‍ണനേട്ടവുമായി കെനിയ ലോകചാമ്പ്യന്‍ഷിപ്പില്‍ കുതിക്കുന്നു. 800, 400 ഹര്‍ഡ്ല്‍സ് എന്നിവയില്‍ കെനിയന്‍ താരങ്ങള്‍ സ്വര്‍ണനേട്ടവുമായി രാജ്യത്തിന്‍െറ മെഡല്‍ തിളക്കം വര്‍ധിപ്പിച്ചു. 800 മീറ്ററില്‍ കെനിയയുടെ ഡേവിഡ് റുഡിഷയും 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കെനിയയുടെ നികളസ് ബെറ്റ് (47.79 സെ.) സ്വര്‍ണമണിഞ്ഞു.

ലോങ്ജംപില്‍ സ്വര്‍ണമണിഞ്ഞ് ബ്രിട്ടന്‍െറ ഗ്രെഗ് റുഥര്‍ഫോഡ് താരമായി. ഒളിമ്പിക്സ്, ലോകചാമ്പ്യന്‍ഷിപ്, കോമണ്‍വെല്‍ത്ത്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് എന്നീ നാലിലും സ്വര്‍ണമണിയുന്ന അഞ്ചാമത്തെ ബ്രിട്ടീഷുകാരനുമായി റുഥര്‍ഫോഡ്.  വനിതകളുടെ 1500 മീറ്ററില്‍ ഇത്യോപ്യയുടെ ജെന്‍സിബ ഡിബാബ സ്വര്‍ണമണിഞ്ഞു (4:08.09). കെനിയയുടെ കിപ്ഗെഗോന്‍, നെതര്‍ലന്‍ഡ്സിന്‍െറ സിഫാന്‍ ഹസന്‍ എന്നിവര്‍ക്കാണ് വെള്ളിയു വെങ്കലവും. 800 മീറ്ററില്‍ ലണ്ടന്‍ ഒളിമ്പിക്സ് ചാമ്പ്യന്‍ ഡേവിഡ് റുഡിഷ ലോക ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചു. കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പില്‍നിന്ന് പരിക്കുകാരണം പിന്‍വാങ്ങിയ കെനിയന്‍ താരത്തിന്‍െറ തിരിച്ചുവരവ് കൂടിയാണ് ബെയ്ജിങ്ങില്‍. 1:45.84 സമയത്തിലായിരുന്നു ഫിനിഷിങ്.

Show Full Article
Next Story