കിളിക്കൂട്ടില്‍ ഇന്ന് ബോള്‍ട്ട് x ഗാറ്റ്ലിന്‍ പോരാട്ടം
text_fieldsബെയ്ജിങ്: ലോകം കാത്തിരുന്ന നൂറ്റാണ്ടിന്‍െറ ഓട്ടപ്പന്തയത്തിന് ബെയ്ജിങ്ങിലെ കിളിക്കൂട് സ്റ്റേഡിയത്തില്‍ ഞായറാഴ്ച വെടിമുഴക്കം. ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടും ഈ വര്‍ഷത്തില്‍ മികച്ച സമയത്തില്‍ കുതിച്ച ജസ്റ്റിന്‍ ഗാറ്റ്ലിനും 100 മീറ്റര്‍ ട്രാക്കില്‍ മാറ്റുരക്കുമ്പോള്‍ കായികപ്രേമികളുടെ കണ്ണും കാതും ചൈനീസ് മണ്ണിലേക്ക്.
ലോക-ഒളിമ്പിക്സ് ചാമ്പ്യനും ലോകറെക്കോഡിനുടമയുമാണ് ജമൈക്കന്‍ ഇതിഹാസം ബോള്‍ട്ടെങ്കില്‍, സീസണിലെ മിന്നുന്ന പ്രകടനമാണ് അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്ലിന്‍െറ മികവ്.
കാള്‍ ലൂയിസും ബെന്‍ ജോണ്‍സനും മാറ്റുരച്ച 1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിന് സമാനമായ ഓട്ടപ്പന്തയത്തിനാവും കിളിക്കൂടും വേദിയാവുന്നത്. ബോള്‍ട്ടിനും ഗാറ്റ്ലിനും പുറമെ, മുന്‍ ലോകറെക്കോഡുകാരന്‍ അസഫ പവല്‍, മുന്‍ ലോകചാമ്പ്യന്‍ ടൈസന്‍ ഗേ എന്നിവരും വെല്ലുവിളി ഉയര്‍ത്താന്‍ ട്രാക്കിലിറങ്ങും.
സീസണിലെ ഏറ്റവും വേഗമേറിയ സമയത്തിനുടമയായി ബെയ്ജിങ്ങിലത്തെിയ ഗാറ്റ്ലിന്‍ ഹീറ്റ്സിലും ഒന്നാമനായി. ആറാം ഹീറ്റ്സില്‍ ഏറ്റവും വേഗത്തിലായിരുന്നു ഗാറ്റ്ലിന്‍െറ ഫിനിഷ്. ഏഴാം ഹീറ്റ്സില്‍ മത്സരിച്ച ബോള്‍ട്ട് പതുക്കെ മാത്രമേ ഓടിയുള്ളൂ. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 4.40നാണ് സെമിഫൈനല്‍. ഫൈനല്‍ 6.45നും.
ഹീറ്റ്സിലെ പ്രകടനം: ജസ്റ്റിന്‍ ഗാറ്റ്ലിന്‍ (9.83 സെ.), ഉസൈന്‍ ബോള്‍ട്ട് (9.96 സെ.), അസഫ പവല്‍ (9.95 സെ.), ടൈസന്‍ ഗേ (10.11സെ.).

ബോള്‍ട്ട്
2011 ദെയ്ഗു ലോക ചാമ്പ്യന്‍ഷിപ് ഫൗള്‍ സ്റ്റാര്‍ട്ടിന്‍െറ പേരില്‍ അയോഗ്യനാക്കപ്പെട്ടെങ്കിലും 2008 ബെയ്ജിങ് ഒളിമ്പിക്സ് മുതല്‍ ഉസൈന്‍ ബോള്‍ട്ട് തന്നെ ട്രാക്കിലെ വേഗരാജന്‍. 2009 ബര്‍ലിന്‍ ചാമ്പ്യന്‍ഷിപ്പിലെ 9.58 സെ. സമയം ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും വെല്ലുവിളിയില്ലാതെ നിലനില്‍ക്കുന്നു. ബോള്‍ട്ട് തന്നെ മൂന്നുതവണ തിരുത്തിയാണ് നിലവിലെ റെക്കോഡ് സ്ഥാപിച്ചത്.
2015
ഏപ്രില്‍: റിയോ ഡെ ജനീറോയിലെ പ്രദര്‍ശനമത്സരത്തില്‍ (10.12 സെ.) നിരാശപ്പെടുത്തിയ പ്രകടനം
ജൂലൈ: പരിക്കിനും ഫിറ്റ്നസ് പ്രശ്നങ്ങള്‍ക്കുംശേഷം തിരിച്ചത്തെിയ ബോള്‍ട്ട് ലണ്ടന്‍ വാര്‍ഷിക ഗെയിംസില്‍ 9.87 സെ. ഓടിയത്തെി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സീസണില്‍ ബോള്‍ട്ടിന്‍െറ മൂന്നാമത്തെ മാത്രം റേസായിരുന്നു ഇത്.

ഗാറ്റ്ലിന്‍
2005ലെ ലോക ചാമ്പ്യനാണ് ഗാറ്റ്ലിന്‍. പക്ഷേ, രണ്ടു തവണ ഉത്തേജകപരിശോധനയില്‍ കുരുങ്ങി
വിലക്കുവാങ്ങിയത് തിരിച്ചടിയായി.
2015
മേയ്: ഖത്തര്‍ അത്ലറ്റിക് സൂപ്പര്‍ ഗ്രാന്‍ഡ് പ്രീയിലൂടെ വര്‍ഷത്തെ ഏറ്റവും മികച്ച സമയം (9.74 സെ).
ജൂണ്‍: റോമില്‍ ബോള്‍ട്ടിന്‍െറ ഡയമണ്ട് ലീഗ് റെക്കോഡ് തകര്‍
ത്തുകൊണ്ട് മുന്നറിയിപ്പ്
(9. 76 സെ.)
ജൂലൈ: മൊണാകോയിലും
ജയം. 9.80 സെ. താഴെ സീസണിലെ നാലാമത്തെ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
