ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കം
text_fieldsബെയ്ജിങ്: ലോക കായിക ചരിത്രത്തിലേക്ക് പുതിയ ഏടുകള്‍ കൂട്ടിച്ചേര്‍ക്കാനൊരുങ്ങി അത്ലറ്റിക്സ് കരുത്തര്‍ ശനിയാഴ്ച മുതല്‍ പോരാട്ടച്ചൂടിലേക്ക്. 15ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങാണ് ആതിഥ്യമരുളുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. ആദ്യ ദിനം പുരുഷ, വനിത വിഭാഗങ്ങളിലായി മൂന്നു ഫൈനലുകളടക്കം 18 മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ മാരത്തണും വൈകുന്നേരം ഷോട്ട്പുട്ട്, 10,000 മീറ്റര്‍ എന്നീ ഇനങ്ങളുമാണ് ആദ്യ ദിനം തന്നെ വിജയിയെ നിശ്ചയിക്കുന്ന പോരാട്ടങ്ങള്‍. 100 മീറ്ററിന്‍െറ യോഗ്യത പോരാട്ടവും 800 മീറ്റര്‍, 1500 മീറ്റര്‍ എന്നിവയുടെ ഹീറ്റ്സും ‘കിളിക്കൂട്’ സ്റ്റേഡിയത്തെ ഉദ്ഘാടന ദിവസം തന്നെ കോരിത്തരിപ്പിക്കും. ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള വന്‍ താരനിരയാണ് പുതു റെക്കോഡുകളും മെഡലുകളും ലക്ഷ്യമിട്ട് മത്സരത്തിനൊരുങ്ങുന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് ഒൗദ്യോഗിക ഉദ്ഘാടനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും. 207 രാജ്യങ്ങളില്‍നിന്നായി 1931 താരങ്ങളാണ് ഒമ്പതു ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. രാജ്യങ്ങളുടെ എണ്ണത്തില്‍ ഇത്തവണ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ബെയ്ജിങ്. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് മോസ്കോ ചാമ്പ്യന്‍ഷിപ്പില്‍ 203 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്തതായിരുന്നു മുമ്പത്തെ റെക്കോഡ്. അത്ലെറ്റുകളില്‍ 1042 പുരുഷന്മാരും 889 വനിതകളുമാണ്. ലോകത്തിന്‍െറ 200ഓളം മേഖലകളില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ആദ്യമായി യുട്യൂബിലും തത്സമയം കാണാനുള്ള സൗകര്യമുണ്ട്. രാവിലെയും വൈകുന്നേരവുമായി നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ വന്‍ ആരാധകവൃന്ദമാണ് സ്റ്റേഡിയത്തിലത്തെുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
