ഓളപ്പരപ്പില്‍ മനംകവര്‍ന്ന് 10 വയസ്സുകാരി
text_fieldsകസാന്‍: എണ്ണംപറഞ്ഞ മുതിര്‍ന്ന എതിരാളികള്‍ക്കൊപ്പം മത്സരിക്കുന്നതിനെ ‘കൂള്‍’ എന്ന് വിശേഷിപ്പിച്ച് ഓളപ്പരപ്പില്‍ നീന്തിത്തുടിക്കുന്ന 10 വയസ്സുകാരി അല്‍സെയ്ന്‍ താരെഖ് ആരാധക മനം കവരുന്നു. ബഹ്റൈനില്‍നിന്നുള്ള അല്‍സെയ്ന്‍ വെള്ളിയാഴ്ച രാവിലെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 50 മീറ്റര്‍ ബട്ടര്‍ഫൈ്ള ഹീറ്റ്സില്‍ പങ്കെടുത്താണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്.
41.13 സെക്കന്‍ഡുകളെടുത്ത് ഹീറ്റ്സില്‍ ഏറ്റവും ഒടുവിലായാണ് നീന്തിയത്തെിയതെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന പ്രത്യേകയാണ് കുളത്തില്‍നിന്ന് അല്‍സെയ്ന്‍ മുങ്ങിയെടുത്തത്. കണ്ടുനിന്നവര്‍ക്കും ഒപ്പം മത്സരിച്ചവര്‍ക്കുമെല്ലാം അദ്ഭുതവും ആവേശവും സമ്മാനിച്ച്, കുഞ്ഞുകുട്ടിയുടെ പരിഭ്രമമൊന്നുമില്ലാതെ നീന്തല്‍കുളത്തില്‍നിന്ന് തിരിച്ചുകയറിയ അല്‍സെയ്നെ മാധ്യമങ്ങള്‍ ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്. അഭിമുഖത്തിനായി ചുറ്റുംകൂടിയ ടെലിവിഷന്‍ കാമറകളെയും തനിക്ക് നേരെവന്ന ചോദ്യങ്ങളെയും അനായാസം അവള്‍ നേരിട്ടു. മുതിര്‍ന്നവര്‍ക്കൊപ്പം നീന്താനായതില്‍ വളരെ സന്തുഷ്ടയാണെന്ന് അല്‍സെയ്ന്‍ പറഞ്ഞു.
നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പുകളിലോ ഒളിമ്പിക്സിലോ പങ്കെടുക്കുന്നവരുടെ പ്രായമനുസരിച്ച് നിയന്ത്രണങ്ങളില്ളെന്ന് നീന്തല്‍ ഗവേണിങ് ബോഡിയായ എഫ്.ഐ.എന്‍.എ വ്യക്തമാക്കിയിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്സില്‍ മത്സരിക്കുകയാണ് ബഹ്റൈനിലെ ഏറ്റവും വേഗമേറിയ നീന്തല്‍താരമായ അല്‍സെയ്ന്‍െറ സ്വപ്നം. ശനിയാഴ്ച നടക്കുന്ന 100 മീറ്റര്‍ ഫ്രീസ്റ്റൈലിന്‍െറ ഹീറ്റ്സിലും പങ്കെടുക്കുന്നുണ്ട്. താന്‍ ആരാധിക്കുന്ന താരങ്ങളെ കാണാനും പരിചയസമ്പത്ത് നേടാനുമുള്ള ഒരു അവസരമായാണ് ഈ ലോക ചാമ്പ്യന്‍ഷിപ്പിനെ അല്‍സെയ്ന്‍ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
