Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോക ബോക്സിങ്...

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പൻഗലിന് വെള്ളി

text_fields
bookmark_border
amith-panghal-210919.jpg
cancel

എ​ക​ത്രി​ൻ​ബ​ർ​ഗ്​: ബോ​ക്​​സി​ങ്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ വെ​ള്ളി മെ​ഡ​ൽ ജേ​താ​വാ ​യി അ​മി​ത്​ പ​ൻ​ഗാ​ൽ. 52 കി​ലോ ​ൈഫ്ല​വെ​യ്​​റ്റി​ൽ സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ അ​മി​ത്, ഉ​സ്​​ബെ​കി​ സ്​​താ​​െൻറ ഷ​ഖോ​ബി​ദി​ൻ സൊ​യ്​​റോ​വി​ന്​ മു​ന്നി​ൽ പൊ​ന്ന്​ കൈ​വി​ട്ടു. ഉ​ജ്വ​ല​മാ​യി പോ​രാ​ടി​യെ​ങ ്കി​ലും അ​ഞ്ചു റ​ഫ​റി​മാ​രു​ടെ​യും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ നേ​രി​യ മു​ൻ​തൂ​ക്കം സൊ​യ്​​റോ​വി​നാ​യി​രു​ന്നു. അ​ങ്ങി​നെ 5-0ത്തി​ന്​ ഉ​സ്​​ബെ​ക്​ താ​രം ലോ​ക​ചാ​മ്പ്യ​നാ​യി. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ഫൈ​ന​ലി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി മാ​റി​യ അ​മി​തി​ന്​ വെ​ള്ളി നേ​ട്ട​ത്തോ​ടെ ച​രി​ത്രം കു​റി​ക്കാ​നാ​യി. വി​ജേ​ന്ദ​ർ സി​ങ്ങി​േ​ൻ​റ​ത്​ ഉ​ൾ​പ്പെ​ടെ, നേ​ര​ത്തെ പി​റ​ന്ന അ​ഞ്ച്​ മെ​ഡ​ലും വെ​ങ്ക​ല​മാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്​​ച 63 കി​ലോ വി​ഭാ​ഗ​ത്തി​ൽ മ​നി​ഷ്​ കൗ​ശി​ക്​ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ആ​ദ്യ റൗ​ണ്ടി​ൽ​ത​ന്നെ ആ​ധി​പ​ത്യം സ്​​ഥാ​പി​ച്ചാ​യി​രു​ന്നു സൊ​യ്​​റോ​വി​​െൻറ തു​ട​ക്കം. പ്ര​തി​രോ​ധി​ച്ച്​ ആ​​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച അ​മി​തി​ന്​ പ്ര​തീ​ക്ഷി​ച്ച​പോ​ലെ എ​ളു​പ്പ​മാ​യി​ല്ല. ഇ​തി​നി​ടെ സൊ​യ്​​റോ​വി​​െൻറ ക​ന​പ്പെ​ട്ട ഏ​താ​നും പ​ഞ്ചു​ക​ൾ അ​മി​തി​​െൻറ മു​ഖ​ത്തു​ത​ന്നെ പ​തി​ച്ചു. ര​ണ്ടാം റൗ​ണ്ടി​ൽ പ​റ​ന്നി​ടി​ക്കു​ന്ന അ​മി​തി​നെ​യാ​ണ്​ ക​ണ്ട​ത്. എ​ന്നാ​ൽ, നീ​ള​ൻ പ​ഞ്ചു​മാ​യി സൊ​യ്​​റോ​വ്​ മേ​ധാ​വി​ത്വം തു​ട​ർ​ന്നു. അ​വ​സാ​ന റൗ​ണ്ടി​ൽ അ​മി​ത്​ ശ​ക്​​ത​മാ​യി തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ജ​യി​ക്കാ​നാ​യി​ല്ല.

റി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ സ്ഥി​ര​ത​യാ​ർ​ന്ന താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്​ ഇൗ 23​കാ​ര​ൻ. 2017 ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ലം നേ​ടി​യാ​യി​രു​ന്നു അ​മ​ച്വ​ർ റി​ങ്ങി​ലെ തു​ട​ക്കം. 2018 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണ​വും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ വെ​ള്ളി​യും നേ​ടി ഇ​ന്ത്യ​ൻ ​ബോ​ക്​​സി​ങ്ങി​​െൻറ മു​ൻ​നി​ര​യി​ലെ​ത്തി. ഇ​ക്ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വെ​ള്ളി.

2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ളി​ൽ ഇൗ ​യു​വ​താ​രം മു​ൻ​പ​ന്തി​യി​ൽ​ത​ന്നെ. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ ജൂ​നി​യ​ർ ക​മീ​ഷ​ൻ ഒാ​ഫി​സ​റാ​ണ്​ ഇ​ദ്ദേ​ഹം. ഹ​രി​യാ​ന​യി​ലെ റോ​ഹ്​​ത​കി​ൽ ക​ർ​ഷ​ക​നാ​യ വി​ജേ​ന്ദ​ർ സി​ങ്​ പ​ൻ​ഗാ​ലി​​െൻറ മ​ക​നാ​യ അ​മി​ത്, ചേ​ട്ട​നും ആ​ർ​മി​യു​ടെ ബോ​ക്​​സി​ങ്​ താ​ര​വു​മാ​യി അ​ജ​യ്​ പ​ൻ​ഗാ​ലി​​നെ പി​ന്തു​ട​ർ​ന്നാ​ണ്​ ​റി​ങ്ങി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingsports newsamith panghal
News Summary - Amit Panghal Loses To Shakhobidin Zoirov In Final -sports news
Next Story