ഭാര്യയുമായി വേർപിരിഞ്ഞതായി അമീർ ഖാൻ; ട്വിറ്റർ യുദ്ധം കൊഴുക്കുന്നു

11:39 AM
05/08/2017

ലണ്ടൻ: ബ്രിട്ടീഷ് ബോക്സർമാരായ അമീർ ഖാൻ, ആൻറണി ജോഷ്വാ എന്നിവർ തമ്മിൽ ട്വിറ്ററിൽ വാക്പോര് . തന്റെ ഭാര്യയുമായി ജോഷ്വാക്ക് ബന്ധം ഉണ്ടെന്ന് ആരോപണമുന്നയിച്ച ഖാൻ ഭാര്യ ഫര്യാൽ മഖ്ദൂം ഖാനുമായി വേർപിരിഞ്ഞതായും വ്യക്തമാക്കി. ജോഷ്വുമായി  അവർ കൂടിക്കാഴ്ച നടത്തിയതായും ഖാൻ പറഞ്ഞു.

ആൻറണി ജോഷ്വാ
 


ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന ജോഷ്വായും അമേരിക്കക്കാരിയായ ഫര്യാൽ മഖ്ദൂമും ഖാൻറെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. അമിർ ഖാൻ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന്  മഖ്ദൂം ആരോപിച്ചു. ആരോപണ പ്രത്യാരോപണങ്ങളുമായി മൂന്ന് പേരും ചേർന്ന് ട്വിറ്റർ പോര് കൊഴുപ്പിച്ചതോടെ ആരാധകരും അഭിപ്രായങ്ങളുമായി രംഗത്തെത്തി. നിരവധി ട്രോളുകളാണ് ഈ വിഷയത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദുബായിൽ അവധി ദിനം ആഘോഷിക്കുകയാണ് ഖാനിപ്പോൾ. 

അമിർ ഖാനും ഭാര്യയും നേരത്തേ തന്നെ വിവാദങ്ങളിൽ പെട്ടിരുന്നു.  കഴിഞ്ഞ വർഷം മഖ്ദൂം സ്നാപ്ചാറ്റിൽ ഖാൻ കുടുംബത്തെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരുന്നു. 

COMMENTS