ഇ​ൻ​റ​ർ കോ​ണ്ടി​നെൻറ​ൽ ക​പ്പ്​: ​ഉ. കൊറിയയും സിറിയയും കളിക്കും

08:53 AM
15/05/2019
ന്യൂ​ഡ​ൽ​ഹി: ഇൗ ​വ​ർ​ഷ​ത്തെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ​കോ​ണ്ടി​ന​െൻറ​ൽ ച​തു​ർ രാ​ഷ്​​ട്ര ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ ആ​രെ​ല്ലാ​മെ​ന്ന്​ തീ​രു​മാ​ന​മാ​യി. ​ഉ​ത്ത​ര കൊ​റി​യ, സി​റി​യ, താ​ജി​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ ഇൗ ​വ​ർ​ഷം ടൂ​ർ​ണ​മ​െൻറി​നെ​ത്തു​ന്ന​ത്. ജൂ​ലൈ ഏ​ഴു മു​ത​ൽ 18 വ​രെ അ​ഹ്​​മ​ദാ​ബാ​ദി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. 

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​ണ്​ ഇ​ന്ത്യ. ക​ഴി​ഞ്ഞ വ​ർ​ഷം ഫൈ​ന​ൽ  മ​ത്സ​ര​ത്തി​ൽ കെ​നി​യ​യെ വീ​ഴ്​​ത്തി​യാ​ണ്​ ഇ​ന്ത്യ ചാ​മ്പ്യ​ന്മാ​രാ​യ​ത്. മു​ൻ കോ​ച്ച്​ ​സ്​​റ്റീ​ഫ​ൻ കോ​ൺ​സ്​​റ്റെ​ൈ​ൻ​റ​ൻ പ​ടി​യി​റ​ങ്ങി​യ​തി​നു ശേ​ഷം പു​തി​യ പ​രി​ശീ​ല​ക​നാ​യെ​ത്തി​യ ​ഇ​ഗോ​ർ സ്​​റ്റി​മാ​ക്കി​​െൻറ ആ​ദ്യ പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും ഇ​ത്.

ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ മു​ൻ ക്രൊ​യേ​ഷ്യ​ൻ മാ​നേ​ജ​ർ സ്​​റ്റി​മാ​ക്കി​നെ കോ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ.​എ​ഫ്.​സി ക​പ്പി​ൽ ഗ്രൂ​പ്​​ റൗ​ണ്ടി​ൽ തോ​റ്റ്​ പു​റ​ത്താ​യ​തി​നു ശേ​ഷം ഇ​ന്ത്യ ഇ​തു​വ​രെ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടി​ല്ല. 
 
Loading...
COMMENTS