Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി ജലോൽസവം: ഗബ്രിയേൽ ചുണ്ടൻ ജേതാവ്

text_fields
bookmark_border
നെഹ്റു ട്രോഫി ജലോൽസവം: ഗബ്രിയേൽ ചുണ്ടൻ ജേതാവ്
cancel

ആലപ്പുഴ: പുന്നമടയിൽ ആവേശത്തി​​​െൻറ തീ വിതറിയ നെഹ്​റു ട്രോഫി ജലോത്സവത്തിൽ ഗബ്രിയേൽ ചുണ്ടന്​ കിരീടം. എറണാകുളം തുരുത്തിപ്പുറം ബോട്ട്​ക്ലബ്​ തുഴയെറിഞ്ഞ ഗബ്രിയേൽ ചുണ്ട​ൻ നെഹ്​റു ട്രോഫി നേടുന്നത്​ ആദ്യമാണ്​. എടത്വ ചെത്തിക്കാട്ട്​ വീട്ടിൽ ഉമ്മൻ ജേക്കബി​​​െൻറ ക്യാപ്​റ്റൻസിയിലാണ്​ ഗബ്രിയേലി​​​െൻറ കിരീടധാരണം. സമയക്ലിപ്​തത പാലിക്കാത്തതിനാലും സ്​റ്റാർട്ടിങ്​ പോയൻറി​െ​ല തകരാറുമൂലവും വളരെ വൈകിയാണ്​ ജ​ലമേള അവസാനിച്ചത്​.

ഇരുട്ടുപരന്ന സമയത്തായിരുന്നു ഫൈനൽ. നെഹ്​റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമാണ്​ ഇങ്ങനെ ഫൈനൽ നടന്നത്​. വാശിയേറിയ ഫൈനലിൽ നാല്​ മിനിറ്റ്​ 17.42 സെക്കൻഡിലാണ്​ ഇഞ്ചുകളുടെ വ്യത്യാസത്തിൽ യു.ബി.സി കൈനകരി തുഴഞ്ഞ മഹാദേവികാട്​ കാട്ടിൽ തെക്കേതിൽ ചുണ്ടനെ ഗബ്രിയേൽ പിന്തള്ളിയത്​. മഹാദേവികാട്​ ചുണ്ടൻ നാല്​ മിനിറ്റ്​ 17.72 സെക്കൻഡിനാണ്​ ഫിനിഷ്​ ചെയ്​തത്​. പായിപ്പാട്​ മൂന്നും കാരിച്ചാൽ നാലും സ്ഥാനത്തെത്തി. 


തെ​ക്കനോടി വനിതകളുടെ മത്സരത്തിൽ സാരഥി ഒന്നും കാട്ടിൽ തെ​േക്കതിൽ രണ്ടും സ്ഥാനം നേടി. വനിതകൾ തുഴഞ്ഞ കെട്ടുവള്ളത്തി​​​െൻറ ഫൈനലിൽ ചെല്ലിക്കാടനാണ്​ ഒന്നാംസ്ഥാനം. ചുരുളൻ വള്ളങ്ങളുടെ ഫൈനലിൽ വേലങ്ങാടൻ ഒന്നും കോടിമത രണ്ടും സ്ഥാനം നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ്​ മത്സരത്തിൽ വടക്കുംനാഥനാണ്​ ജേതാവ്​. തുരുത്തിപ്പുറം വള്ളം രണ്ടാമതെത്തി. വെപ്പ്​ ബി ഗ്രേഡിൽ തോട്ടുകടവൻ  ഒന്നും മൂന്നുതൈക്കൽ രണ്ടും സ്ഥാനം നേടി. ഇരുട്ടുകുത്തി എ ഗ്രേഡിൽ മൂന്നുതൈക്കൽ ഒന്നും തുരുത്തിത്തറ രണ്ടും സ്ഥാനം നേടി. വെപ്പ്​ എ ഗ്രേഡിൽ ചെത്തിക്കാടനാണ്​ ഒന്നാമത്​. അമ്പലക്കടവൻ രണ്ടാംസ്ഥാനം നേടി.തേർഡ്​ ലൂസേഴ്​സ്​ ഫൈനലിൽ സ​​െൻറ്​ ജോർജ്​ ചുണ്ടനാണ്​ ഒന്നാംസ്ഥാനം. കരുവാറ്റ ശ്രീവിനായകന്​ രണ്ടാംസ്ഥാനം. സെക്കൻഡ്​​ ലൂസേഴ്​സിൽ നടുഭാഗം ചുണ്ടൻ ഒന്നും ചമ്പക്കുളം​ രണ്ടും സ്ഥാനം നേടി. ലൂസേഴ്​സ്​ ഫൈനലിൽ ആയാപറമ്പ്​ പാണ്ടി, ആയാപറമ്പ്​ വലിയദിവാൻജി എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. 

മുഖ്യമന്ത്രി പിണറായി വിജയൻ ജലമേള ഉദ്​ഘാടനം ചെയ്​തു. മന്ത്രി ടി.എം. തോമസ്​​ ​െഎസക്​ ​ട്രോഫികൾ വിതരണം ചെയ്​തു. മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി തോമസ്​ ചാണ്ടി മാസ്​ഡ്രില്ല്​ ഫ്ലാഗ്​ഒാഫ്​ ചെയ്​തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമ അവാർഡുകൾ വിതരണം ചെയ്​തു. മന്ത്രി ഇ. ചന്ദ്രശേഖരൻ സുവനീർ പ്രകാശിപ്പിച്ചു. ജമ്മു^കശ്​മീർ ധനമന്ത്രി ഹസീബ് എ. ഡ്രാബു, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ എ.എം. ആരിഫ്​, ആർ. രാജേഷ്​, പ്രതിഭ ഹരി, നഗരസഭ ചെയർമാൻ തോമസ്​ ജോസഫ്​, ബ്രിട്ടനിലെ ഡെപ്യൂട്ടി ഹൈകമീഷണർ ഭരത്​ ജോഷി, ടൂറിസം ഡയറക്​ടർ ബാലകിരൺ തുടങ്ങിയവർ പ​െങ്കടുത്തു.
 


കരുത്തന്മാർ വീണത്​ കുട്ടനാടിന്​ നിരാശ
നെഹ്​റു ട്രോഫി ജലമേളയിൽ കഴിഞ്ഞതവണത്തെ ജേതാക്കൾ ഏറെ പിന്നിൽ പോവുകയും എറണാകുളം ജില്ലയിലേക്ക്​ ട്രോഫി ആദ്യമായി കൊണ്ട​ുപോവുകയും ചെയ്​ത സാഹചര്യം കുട്ടനാടിനെ നിരാശയിലാക്കി. ലോവർ കുട്ടനാട്ടിലേക്കോ അപ്പർ കുട്ടനാട്ടിലേക്കോ ട്രോഫി കൊണ്ടുപോകുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്​.

ഫൈനൽ മത്സരത്തിൽ മഹാദേവികാട്​ കാട്ടിൽ തെക്കേതിൽ, ഗബ്രിയേൽ, പായിപ്പാടൻ, കാരിച്ചാൽ ചുണ്ടനുകളാണ്​ മത്സരിച്ചത്​. കൈനകരിയിലെ യു.ബി.സിയാണ്​ മഹാദേവികാട്​ കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ തുഴഞ്ഞത്​. അവർ ഹീറ്റ്​സ്​ മത്സരത്തിൽ നാല്​ മിനിറ്റ്​ 29.60 സെക്കൻഡിനാണ്​ ഫിനിഷ്​ ചെയ്​തത്​. 14 തവണ നെഹ്​റു ട്രോഫി നേടിയ യു.ബി.സി കൈനകരി ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ്​ മഹാദേവികാട്​ വള്ളത്തിൽ തുഴയാൻ എത്തിയത്​. കുമരകം വേമ്പനാട്​ ബോട്ട്​ക്ലബാണ്​ പായിപ്പാടൻ ചുണ്ടനെ തുഴഞ്ഞത്​. അവർ നാല്​ മിനിറ്റ്​ 14.82 സെക്കൻഡുകൾ കൊണ്ട്​ ഫിനിഷ്​ ചെയ്​താണ്​ ഫൈനലിലേക്ക്​ അവസരം നേടിയത്​. കുമരകം ടൗൺ ബോട്ട്​ക്ലബാണ്​ കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത്​. നാല്​ മിനിറ്റ്​ 20.63 സെക്കൻഡ്​​ കൊണ്ട്​ ഫിനിഷ്​ ചെയ്​താണ്​ കാരിച്ചാൽ ഫൈനലിൽ എത്തിയത്​. നാലാം ഹീറ്റ്​സിൽ മത്സരിച്ച വള്ളങ്ങളാണ്​ മഹാദേവികാടും കാരിച്ചാലും.

എറണാകുളം തുരുത്തിപ്പുറം ബോട്ട്​ക്ലബി​​​െൻറ ഗബ്രിയേൽ അഞ്ചാം ഹീറ്റ്​സിൽ മത്സരിച്ചാണ്​ ​ൈഫനലിൽ എത്തിയത്​. തുടക്കത്തിൽ നല്ല ആവേശംതന്നെ ഗ​ബ്രിയേൽ ചുണ്ടൻ കാഴ്​ചവെച്ചിരുന്നു. ഫൈനൽ മത്സരത്തിൽ നാല്​ മിനിറ്റ്​ 17.42 സെക്കൻഡുകൾ കൊണ്ടാണ്​ അവർ ഫിനിഷിങ്​ പോയൻറ്​ മറികടന്നത്​. എന്തായാലും ഗബ്രിയേൽ ഒഴിച്ച്​ മറ്റ്​ മൂന്ന്​ വള്ളങ്ങളും കുട്ടനാടൻ പരിസരവുമായി ബന്ധപ്പെട്ടതാണ്​. ഗബ്രിയേൽ ചുണ്ടൻ ആദ്യമായി എറണാകുളത്തേക്ക്​ ട്രോഫി എത്തി​െച്ചന്ന ബഹുമതി നേടുന്ന വള്ളംകൂടിയായി മാറി.


 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNehru Trophy Boat Racegabrial chundan
News Summary - 65th Nehru Trophy boat race: gabrial chundan won- Kerala news
Next Story