Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോളിബാള്‍: കെ.എസ്.ഇ.ബി ജേതാക്കള്‍
text_fieldsbookmark_border
തിരുവനന്തപുരം: 41ാമത് അഖിലേന്ത്യാ ഇലക്ട്രിസിറ്റി സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡ് വോളിബാള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ കെ.എസ്.ഇ.ബി ജേതാക്കളായി. ഫൈനലില്‍ കൊല്‍ക്കത്തയെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ.എസ്.ഇ.ബി ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തിയത്.
പഞ്ചാബ് ടീമിനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് ഇലക്ട്രിസിറ്റി സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡ് ഡയറക്ടര്‍ ബി. നീന സമ്മാനങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം ദേശീയ വോളിബാള്‍, ബാസ്കറ്റ് ബാള്‍ ടീമുകളില്‍ ഇടം നേടുകയും അന്താരാഷ്ട്ര മത്സരങ്ങളില്‍ മികവ് കാട്ടുകയും ചെയ്ത 10 വനിതാ താരങ്ങളെയും കോച്ചിനെയും ചടങ്ങില്‍ ആദരിച്ചു. ഫൈനല്‍ മത്സരത്തിനുശേഷം കെ.എസ്.ഇ.ബി, കേരള പൊലീസ് വനിതാ വോളിബാള്‍ ടീമുകളുടെ സൗഹൃദമത്സരം നടന്നു.
Next Story
