സംസ്ഥാന സീനിയര്‍ ഫിഡെ റേറ്റഡ് ചാമ്പ്യന്‍ഷിപ് തലശ്ശേരിയില്‍
text_fields
തലശ്ശേരി: ചാണക്യ ചെസ് അക്കാദമിയുടെയും സ്പോര്‍ടിങ് യൂത്ത് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ചെസ് അസോസിയേഷന്‍െറ സഹകരണത്തോടെ 54ാമത് സംസ്ഥാന സീനിയര്‍ ഫിഡെ റേറ്റഡ് ചാമ്പ്യന്‍ഷിപ് 2016 തലശ്ശേരിയില്‍ സംഘടിപ്പിക്കുന്നു. മേയ് 25 മുതല്‍ 29 വരെ തലശ്ശേരി ക്രൈസ്റ്റ് കോളജില്‍ നടക്കുന്ന മത്സരത്തില്‍ 200ലധികം താരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മാനത്തുകയായ ഒരു ലക്ഷം രൂപക്ക് പുറമെ താമസ സൗകര്യം ഉള്‍പ്പെടെ നാല് ലക്ഷം രൂപയും ടൂര്‍ണമെന്റിന് ചെലവ് വരും. ഫോണ്‍: 9846977993, 9847442119. വാര്‍ത്താസമ്മേളനത്തില്‍ പി.വി. പ്രദീപ് കുമാര്‍, സി.വി. സുധാകരന്, സി. മോഹനന്, വി.വി. ബാലറാം, എ.സി. ദിനേശ്, സജിത്ത് കുമാര്‍, പി. കരുണന് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
