മുഹമ്മദ് അലിയുടെ സംസ്കാരം വെള്ളിയാഴ്ച
text_fieldsലോസ് ആഞ്ജലസ്: ഇടിക്കൂട്ടില്‍ ഇതിഹാസം രചിച്ച ബോക്സിങ് മാന്ത്രികന് മുഹമ്മദ് അലിക്ക് വെള്ളിയാഴ്ച ലോകം വിടനല്‍കും. ജന്മദേശമായ ലൂയിവില്ലയില്‍ ഇസ്ലാമിക ആചാരങ്ങളോടെയായിരിക്കും മൃതദേഹം സംസ്കരിക്കുക.അലി ജനിച്ചുവളര്‍ന്ന ലൂയിവില്ലയിലെ തെരുവിലൂടെ വെള്ളിയാഴ്ച അദ്ദേഹത്തിന്‍െറ ഭൗതികശരീരവും വഹിച്ച് അന്ത്യയാത്ര നടത്തും. സംസ്കാരച്ചടങ്ങില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കായിക പ്രമുഖരും രാഷ്ട്രനായകര്‍ അടക്കമുള്ള പ്രമുഖരും പങ്കെടുക്കുമെന്നാണ് അറിവ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന് സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് അലിയുടെ കുടുംബത്തിന്‍െറ വക്താവ് ബോബ് ഗുന്നല്‍ അറിയിച്ചു.
അരിസോണയിലെ ഫിനിക്സിലുള്ള ആശുപത്രിയിലായിരുന്നു ശനിയാഴ്ച അലിയുടെ അന്ത്യം. അവിടെനിന്ന് അലിയുടെ മൃതദേഹം രണ്ടു ദിവസത്തിനകം ലൂയിവില്ലയില്‍ എത്തിക്കും. വ്യാഴാഴ്ച കുടുംബത്തിനുവേണ്ടി സ്വകാര്യ ചടങ്ങും നടക്കും. അതിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
