മുഹമ്മദലി അനുസ്മരണം; വിശദീകരണവുമായി ജയരാജന്‍
text_fieldsതിരുവനന്തപുരം: അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ അനുസ്മരിച്ചതിലൂടെ വിവാദത്തില്‍പെട്ട കായികമന്ത്രി ഇ.പി. ജയരാജന്‍ വിശദീകരണവുമായി രംഗത്ത്. തന്‍െറ ഒഫിഷ്യല്‍ ഫേസ്ബുക് പേജിലാണ് മന്ത്രി വിശദീകരണക്കുറിപ്പിട്ടത്. മരിച്ചത് അമേരിക്കന്‍ പൗരനായ സാമൂഹികപ്രതിബദ്ധതയുള്ള മുഹമ്മദലിയാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
കണ്ണൂരില്‍ ഒരു ചടങ്ങിലേക്കുള്ള യാത്രക്കിടയില്‍ സ്വകാര്യചാനലിലെ റിപ്പോര്‍ട്ടര്‍ തന്നെ വിളിക്കുകയും നമ്മുടെ മുഹമ്മദലി അമേരിക്കയില്‍ അന്തരിച്ചു, നിരവധി ഗോള്‍ഡ് മെഡല്‍ ജേതാവാണ്, ഇപ്പോള്‍ത്തന്നെ ഒരു അനുശോചനം തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 40 വര്‍ഷം മുമ്പ് കളിക്കളം വിട്ട ലോക ബോക്സിങ് ഇതിഹാസമാണ് മരിച്ചതെന്ന് അപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു.
അതുകൊണ്ടാണ് അനുശോചനം നല്‍കിയത്. നാലഞ്ച് മിനിറ്റിനുള്ളില്‍ ഇത് വിശദമായി അന്വേഷിച്ചു. ലോക ചാമ്പ്യനായിരുന്ന മുഹമ്മദലിയാണ് അമേരിക്കയില്‍ മരിച്ചതെന്ന് മനസ്സിലായി. ഉടന്‍ എല്ലാ വാര്‍ത്താചാനലുകളിലും അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് അനുശോചനം അറിയിക്കുകയും പത്രങ്ങള്‍ക്ക് അനുശോചനക്കുറിപ്പ് നല്‍കുകയും ചെയ്തു. ഈ സത്യം മറച്ചുപിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഈ കുപ്രചാരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു-ഇതായിരുന്നു ജയരാജന്‍െറ ഫേസ്ബുക് പോസ്റ്റ്.
മുഹമ്മദലി കേരളത്തിലെ കായികരംഗത്തെ പ്രഗല്ഭവ്യക്തിത്വമായിരുന്നെന്നും ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്‍െറ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്നുമുള്ള ജയരാജന്‍െറ അബദ്ധപ്രതികരണം സോഷ്യല്‍ മീഡിയയിലടക്കം വന്‍ പരിഹാസത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
