Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമുഹമ്മദ് അലി...

മുഹമ്മദ് അലി 'കേരളത്തിന്റെ' അഭിമാന താരം; ജയരാജന് പരിഹാസ ശരവുമായി സോഷ്യൽമീഡിയ

text_fields
bookmark_border
മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരം; ജയരാജന് പരിഹാസ ശരവുമായി സോഷ്യൽമീഡിയ
cancel

തിരുവനന്തപുരം: ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയെ അനുസ്മരിച്ചുകൊണ്ടുള്ള കായിക മന്ത്രി ഇ.പി ജയരാജന്റെ അനുസ്മരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുഹമ്മദ് അലി കേരള കായിക രംഗത്തെ പ്രഗത്ഭനാണെന്ന് സ്പോർട്സ് മന്ത്രി പ്രതികരിച്ചത്. മനോരമ ന്യൂസ് ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്. കായിക രംഗത്ത് ഗോള്‍ഡ്‌ മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് എത്തിച്ച കായിക താരമാണ് അലി. അലിയുടെ വിയോഗത്തിലുള്ള കായിക ലോകത്തിന്റെ ദുഖം അറിയിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞുവെക്കുന്നു.

അൽപസമയത്തിനകം തന്നെ ഫേസ്ബുക്ക്, വാട്ട്സ്അപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ മന്ത്രിയുടെ പ്രതികരണം വൈറലാകുകയായിരുന്നു. അതേസമയം ഇ.പി ജയരാജൻ രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യോക്കോസ് രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajanmuhammad alicassius clay
Next Story