ഒളിമ്പിക് ടീമിന് ആശംസകളുമായി പ്രധാനമന്ത്രിയത്തെി
text_fieldsന്യൂഡല്‍ഹി: മെഡല്‍ സ്വപ്നങ്ങളുമായി റിയോയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ഒളിമ്പിക്സ് ടീമംഗങ്ങള്‍ക്ക് വിജയാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്തെ മനേക്ഷാ സെന്‍ററില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കായികതാരങ്ങളുമായി കുശലാന്വേഷണം പറഞ്ഞും സംവദിച്ചും സെല്‍ഫിക്ക് പോസ് ചെയ്തും പ്രധാനമന്ത്രി നിറഞ്ഞുനിന്നു. കായികമന്ത്രി ജിതേന്ദ്ര സിങ്, കായിക സെക്രട്ടറി രാജീവ് യാദവ്, അഖിലേന്ത്യാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ വിജയ് മല്‍ഹോത്ര, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍. രാമചന്ദ്രന്‍, സെക്രട്ടറി ജനറല്‍ രാജീവ് മത്തേ, ഹോക്കി ഇന്ത്യ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം താരങ്ങള്‍ക്ക് ആശംസകളുമായത്തെി. 13 ഇനങ്ങളിലായി 103 അത്ലറ്റുകളാണ് റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് പോരാടാന്‍ യോഗ്യത നേടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം കൂടിയാണിത്. 2012 ലണ്ടന്‍ ഒളിമ്പിമ്പിക്സില്‍ 83 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്. ഇക്കുറി 110 പേരെങ്കിലും യോഗ്യത നേടുമെന്നാണ് ഒളിമ്പിക്സ് അസോസിയേഷന്‍ പ്രതീക്ഷ.
മലയാളി ഓട്ടക്കാരി ഒ.പി. ജെയ്ഷ, സുധ സിങ്, ലളിത ബബാര്‍, ബാഡ്മിന്‍റണ്‍ താരങ്ങളായ പി.വി. സിന്ധു, കെ. ശ്രീകാന്ത്, ബോക്സര്‍മാരായ ശിവ ഥാപ്പ, ഷൂട്ടിങ് താരങ്ങളായ ജിതു റായ്, മാനവ്ജിത് സിങ് സന്ധു, ഹീന സിദ്ദു, എന്‍. പ്രകാശ്, ഗുസ്തിക്കാരായ സന്ദീപ് തൊമാര്‍, പരിശീലകരായ പുല്ളേല ഗോപീചന്ദ്, ഗുര്‍ബക്സ് സിങ് സന്ധു, നീല്‍ ഹോഗുഡ്, സി.ആര്‍. കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘത്തിലെ മറ്റു ഒളിമ്പ്യന്മാര്‍ പരിശീലനത്തിനും സന്നാഹ മത്സരങ്ങള്‍ക്കുമായി വിദേശങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
