മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി; രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്ത്
text_fieldsമെല്‍ബണ്‍: ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ആറു റണ്‍സെടുത്ത രോഹിത് ശര്‍മ കെയിന്‍ റിച്ചാര്‍ഡ്സിന്‍റെ പന്തിലും 91 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ജോണ്‍ ഹോസ്റ്റിങ്സിന്‍റെ പന്തിലുമാണ് പുറത്തായത്. 26.1 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 139 റണ്‍സെടുത്തിട്ടുണ്ട്.
64 പന്തില്‍ 58 റണ്‍സെടുത്ത വിരാട് കോഹ് ലിയും മൂന്ന് റണ്‍സെടുത്ത അജന്‍ക്യ രഹാനെയുമാണ് ക്രീസില്‍. ഏറ്റവും കുറഞ്ഞ ഇന്നിങ്സില്‍ 7000 റണ്‍സെടുത്ത വിരാട് കോഹ് ലിക്ക് പുതിയ റെക്കോഡ്. എ.ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോഡാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുമ്പ് നടന്ന രണ്ട് ദിനങ്ങളിലും 300 നു മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്തിട്ടും തോല്‍വി നേരിടേണ്ടി വന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി തോല്‍ക്കുകയാണെങ്കില്‍ പരമ്പര നഷ്ടമാകൂം.
അതേസമയം, മോശം ബൗളിങ് ആണ് ഇന്ത്യന്‍ ടീമിനെ കുഴക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ റണ്‍സെടുക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ ശ്രമിക്കണമെന്നും ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
