ദേശീയ ബാസ്കറ്റ്ബാള്‍: കേരള വനിതകള്‍ ഫൈനലില്‍
text_fieldsമൈസൂരു: 15 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ദേശീയ സീനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ഫൈനലില്‍. വെള്ളിയാഴ്ച നടന്ന സെമിയില്‍ ഡല്‍ഹിയെ 82-41ന് തോല്പിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ റെയില്‍വേസാണ് എതിരാളികള്‍. കഴിഞ്ഞവര്‍ഷം കേരളം സെമിയില്‍ തോറ്റിരുന്നു. 2001ല്‍ ലുധിയാനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലായിരുന്നു അവസാനമായി ഫൈനല്‍ കളിച്ചത്. പക്ഷേ, അന്ന് കിരീടം ഉയര്‍ത്താനായില്ല. 1985ല്‍ ഒഡിഷ ചാമ്പ്യന്‍ഷിപ്പിലായിരുന്നു കേരളത്തിന്‍െറ അവസാന കിരീടധാരണം. ശനിയാഴ്ച ജയിച്ചാല്‍ കിരീടത്തിനായുള്ള കേരളത്തിന്‍െറ 30 വര്‍ഷത്തെ കാത്തിരിപ്പിനും അന്ത്യമാവും.
മൈസൂരു ചാമുണ്ഡി വിഹാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകുതിസമയത്തുതന്നെ 39-15ന് ലീഡ് നേടി കേരളം വിജയം ഉറപ്പിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് കേരളത്തിന്‍െറ കുതിപ്പ്. ക്യാപ്റ്റന്‍ പി.എസ്. ജീന 30 പോയന്റുകള്‍ നേടിയപ്പോള്‍ സ്റ്റെഫി നിക്സണ് (18), നീനുമോള്‍ (11) എന്നിവരും മികച്ചപ്രകടനം നടത്തി. റെയില്‍വേസ് 78-50ന് തെലങ്കാനയെ തകര്‍ത്താണ് ഫൈനലിലത്തെിയത്. പുരുഷവിഭാഗം ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഉത്തരാഖണ്ഡ്, പഞ്ചാബ്-സര്‍വിസസ് മത്സര വിജയികളെ നേരിടും.
സ്ഥാനം നിര്‍ണയ മത്സരത്തില്‍ കേരളത്തിന്‍െറ പുരുഷ ടീം കര്‍ണാടകയോട് 50-72ന് തോറ്റു.
