Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോഴിക്കോട് ‘സായ്’...

കോഴിക്കോട് ‘സായ്’ സെലക്ഷന്‍ ജനുവരി 9ന്

text_fields
bookmark_border
കോഴിക്കോട് ‘സായ്’ സെലക്ഷന്‍ ജനുവരി 9ന്
cancel

കോഴിക്കോട്: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കോഴിക്കോട് കേന്ദ്രത്തിലേക്ക് അത്ലറ്റിക്സ്, വോളിബാള്‍ എന്നിവയില്‍ പുതിയ പ്രതിഭകളെ തേടുന്നു.
ജനുവരി 9ന് നടത്തുന്ന സെലക്ഷന്‍ ട്രയല്‍സില്‍ 1999 ജനുവരി ഒന്നിനുശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കുമാത്രം പങ്കെടുക്കാം.ദേശീയ, സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുപുറമെ ജില്ലാതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് അത്ലറ്റിക്സിലും കളി അറിയില്ളെങ്കിലും 190 സെ.മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവര്‍ക്ക് വോളിബാളിലും പങ്കെടുക്കാം.
താല്‍പര്യമുള്ളവര്‍ ജനനതീയതി, കായികനേട്ടങ്ങള്‍ എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മുതലായവ സഹിതം ജനുവരി 9ന് രാവിലെ ഒമ്പതിന് മുമ്പായി കോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടിലത്തെണമെന്ന് സെന്‍റര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. 
പ്രാഥമിക സെലക്ഷന്‍ ലഭിച്ചവര്‍ക്ക് രണ്ടുദിവസത്തെ ക്യാമ്പ് ഉണ്ടാവും. വിവരങ്ങള്‍ക്ക്: 8714234246, 8547965884 (അത്ലറ്റിക്സ്), 9447016448, 9400035454 (വോളിബാള്‍).
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sai
Next Story