Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈക്ളിങ്ങിൽ കര്‍ണാടകക്ക് കിരീടം; കേരളം രണ്ടാമത്

text_fields
bookmark_border
സൈക്ളിങ്ങിൽ കര്‍ണാടകക്ക് കിരീടം; കേരളം രണ്ടാമത്
cancel
camera_alt????? ????? ???????? ??????????????????? ????????? ?????? ???? ???

നിലക്കല്‍: ഇരുപതാമത് ദേശീയ റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടക കിരീടം നേടി. കേരളം രണ്ടാമതായി. കര്‍ണാടക 70 പോയന്‍േറാടെ കിരീടം നിലനിര്‍ത്തുകയായിരുന്നു. കേരളം 53 പോയന്‍റ് നേടി. 27 പോയന്‍റുമായി മഹാരാഷ്ട്രയാണ് മൂന്നാംസ്ഥാനത്ത്.  ശനിയാഴ്ച നടന്ന 60 കി.മീ റോഡ് മാസ് സ്റ്റാര്‍ട്ട് (വുമന്‍ എലൈറ്റ് )വിഭാഗത്തില്‍ ലിഡിയ മോള്‍ എം. സണ്ണി കേരളത്തിനായി സ്വര്‍ണം നേടി. കേരളത്തിന്‍െറതന്നെ കൃഷ്ണേന്ദു ടി. കൃഷ്ണക്കാണ് വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 40 കി.മീ റോഡ് മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ കേരളത്തിന്‍െറ ജി. അമൃത രഘുനാഥ് സ്വര്‍ണമണിഞ്ഞു.  ജൂനിയര്‍ ആണ്‍കുട്ടികളുടെ 40 കി.മീ ടീം ടൈം ട്രയല്‍ വിഭാഗത്തില്‍ കര്‍ണാടക സ്വര്‍ണം നേടി.  11 സംസ്ഥാനങ്ങളില്‍നിന്നുള്ള ഒഫിഷ്യലുകള്‍ ഉള്‍പ്പെടെ 700ല്‍പരം കായികതാരങ്ങള്‍ ശബരിമല പാതയില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു. ഇതാദ്യമായാണ് ദേശീയ റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story