Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജേന്ദറിന്‍െറ അടുത്ത ഇടി 12ന്

text_fields
bookmark_border
വിജേന്ദറിന്‍െറ അടുത്ത ഇടി 12ന്
cancel


ലണ്ടന്‍: മറ്റൊരു വിജയത്തിലേക്ക് മുഷ്ടി ചുരുട്ടി വിജേന്ദര്‍ സിങ് പ്രഫഷനല്‍ ബോക്സിങ് റിങ്ങിലേക്ക് വീണ്ടും. മാര്‍ച്ച് 12ന് ലിവര്‍പൂളില്‍ ഹംഗറിയുടെ അലക്സാണ്ടര്‍ ഹോര്‍വാത്തിനെയാണ് ഇന്ത്യന്‍താരം തന്‍െറ നാലാം മത്സരത്തില്‍ നേരിടുക. കഴിഞ്ഞ ഒക്ടോബറില്‍ പ്രഫഷനല്‍ ബോക്സിങ്ങില്‍ ഇടി തുടങ്ങിയ വിജേന്ദര്‍ കളിച്ച മൂന്ന് മത്സരങ്ങളും എളുപ്പത്തില്‍ ജയിച്ചിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചാണ് ഹോര്‍വാത്തിന്‍െറ വരവ്. വിജേന്ദര്‍ ഇതുവരെ ആറ് റൗണ്ട് മാത്രമേ പ്രഫഷനല്‍ ഇടിക്കൂട്ടില്‍ ചെലവഴിച്ചിട്ടുള്ളൂ. എന്നാല്‍, 20കാരനായ ഹോര്‍വാത്തിന് 31 റൗണ്ടിന്‍െറ പരിചയമുണ്ട്. ഈ മത്സരത്തിനുശേഷം ലണ്ടനിലെ ഹാരോയില്‍ വിജേന്ദറിന് പോരാട്ടമുണ്ട്. ജൂണില്‍ ലോക ബോക്സിങ് അസോസിയേഷന്‍െറ ഏഷ്യന്‍തല മത്സരത്തിനായി വിജേന്ദര്‍ ഇന്ത്യയിലത്തെും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story